കമലും ഗൗതമിയും വേർപിരിയുന്നു

0

ഏതാണ്ട് പതിമൂന്ന് വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനു ശേഷം കമൽ ഹാസനും ഗൗതമിയും വേർപിരിയാൻ ഒരുങ്ങുന്നു. 2003 മുതൽ കമലുമായി ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്ന ഗൗതമിക്ക് ആദ്യ വിവാഹത്തിൽ 17 വയസ്സുകാരിയായ ഒരു മകൾ ഉണ്ട്. ഗൗതമിയെ പുരോഗമന വാദി എന്നു വിശേഷിപ്പിച്ചിരുന്ന കമൽ ഒരിക്കലും അവരെ വിവാഹം കഴിക്കാൻ നിർബന്ധിച്ചിരുന്നില്ല. 1989-ൽ അപൂർവ സഹോദരങ്ങളുടെ സെറ്റിൽ വച്ചാണ് അർബുദ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ഗൗതമി കമലിനെ കണ്ടുമുട്ടുന്നത്. തന്റെ ബ്ലോഗിലൂടെയാണ് നടി തന്റെ ഈ തീരുമാനം വെളിപ്പെടുത്തിയിരിക്കുന്നത്.

തമിഴ് വാർത്താ ചാനലായ പുതിയ തലമുറൈയോട് സംസാരിക്കവേ ഗൗതമി പറഞ്ഞു, “നന്നായി ആലോചിച്ച് എടുത്ത തീരുമാനമാണ്. ഞങ്ങൾ കുട്ടികളല്ലല്ലോ. കാലങ്ങൾ മാറുമ്പോൾ ചിന്തകളും മാറും. ഒന്നിച്ചു പോകാൻ കഴിയുന്നില്ലെങ്കിൽ അത് അംഗീകരിച്ചേ മതിയാകൂ.” ഈ വേർപിരിയലിനെ കമൽ “പക്വതയോടെയും സഹതാപത്തോടെയുമാണ്” ഉൾക്കൊണ്ടിരിക്കുന്നതെന്നു പറയുന്നു ഗൗതമി. കമൽ ഹാസന്റെ വരാനിരിക്കുന്ന ചിത്രം സബാഷ് നായിഡുവിൽ വസ്ത്രാലങ്കാരത്തിന്റെ ഉത്തരവാദിത്തം ഗൗതമിക്കാണ്. “ഞാൻ ഒരു പ്രൊഫഷണൽ ആണ്. ഞാൻ ഏറ്റെടുത്ത ഉത്തരവാദിത്തം ആണ് അത്. ഞാൻ അത് ചെയ്തു തീർക്കും,” ഗൗതമി പറയുന്നു.

ഗൗതമിയുടെ ബ്ലോഗിന്റെ പൂർണ രൂപം
It is heartbreaking for me to have to say today that I and Mr. Haasan are no longer together. After almost 13 years together, it has been one of the most devastating decisions that I have ever had to make in my life. It is never easy for anyone in a committed relationship to realise that their paths have irreversibly diverged and that the only choices in front of them are to either compromise with their dreams for life or to accept the truth of their solitude and move ahead. It has taken me a very long time, a couple of years at the very least, to accept this heartbreaking truth and come to this decision.

It is not my intention to seek sympathy or assign blame. I have understood through my life that change is inevitable and human nature will define that change for each individual. Not all of these changes might be what we expect or anticipate but that does not, in any way, negate the very real impact of these diverging priorities in a relationship. This decision to set forth on my own at this stage in my life is perhaps one of the most difficult decisions any woman will ever have to make but it is a necessary one for me. For I am a mother first and foremost and I have a responsibility to my child to be the best mother that I can be. And to do that, it is essential that I am at peace within myself.

It is no secret that I have always been a fan of Mr. Haasan’s since before I came to the film industry and I continue to admire and cheer on his monumental talent and achievements. I have stood by him through all his challenges and they have been precious moments for me. I have also learned a great deal from working with him as costume designer on his films and I’m proud that I was able to do justice to his creative vision in those films. Along with all of his accomplishments to date, I know that there is much more to come from him for his audience and I look forward to applauding those successes.

I would like to say that I am sharing this monumental happening in my life because I have always lived my life in your midst, with dignity and grace to the best of my ability at all times, and all of you have been a part of my life’s journey in so many ways. I have received so much of love and support from you through the past 29 years and I would like to thank you for the many ways in which you kept me going through the darkest and most painful times in my life.
With love and regards,
Gautami