

ചെന്നൈ: 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനായ നടൻ കമൽഹാസൻ. സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ ഉടൻ തന്നെ കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാടിന്‍റെ വികസനത്തിലായിരിക്കും താൻ ശ്രദ്ധചെലുത്തുക. അത്തരത്തിലുള്ള രാഷ്ട്രീയ പാർട്ടികളുമായി സഖ്യത്തിലേർപ്പെടാൻ തയാറാണെന്നും കമൽഹാസൻ പറഞ്ഞു. തന്‍റെ 64–ാം പിറന്നാളിന് തമിഴ്നാട്ടിലെ 20 നിയമസഭാ സീറ്റിലേക്കും മൽസരിക്കുമെന്നും കമൽഹാസൻ പ്രഖ്യാപിച്ചിരുന്നു. 2018 ഫെബ്രുവരിയിലാണ് കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം സ്ഥാപിച്ചത്.
[…] Previous article2019ലെ ലോക്‌സഭാ തിര!… […]