കമല്‍ഹാസന് ഫ്രഞ്ച് ബഹുമതിയായ ഷെവലിയര്‍ പുരസ്‌കാരം

0

കമഹാസന് ഫ്രഞ്ച് ബഹുമതിയായ ഷെവലിയാര്‍ പുരസ്കാരം. അഭിനയമികവും സിനിമ രംഗത്തെ സേവനങ്ങളും നേട്ടങ്ങളും പരിഗണിച്ചാണ് കമലിന് പുരസ്‌കാരം നല്‍കുന്നത്.തമിഴില്‍ ഈ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ നടനാണ് കമല്‍ഹാസന്‍. 1995ല്‍ ശിവാജി ഗണേശന് ഈ ബഹുമതി ലഭിച്ചിരുന്നു.

ചലച്ചിത്ര രംഗത്തുനിന്ന് അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, നന്ദിത ദാസ്, ഷാരൂഖ് ഖാന്‍ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായവരാണ്.ഫ്രഞ്ച് സാംസ്‌കാരിക വിനിമയ മന്ത്രാലയം ഏര്‍പ്പെടുത്തിയ പുരസ്‌കാരം പിന്നീട് പ്രത്യേക ചടങ്ങില്‍ കമല്‍ഹാസന് സമ്മാനിക്കുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.