“2019 വരെ രാഷ്ട്രീയത്തിലേക്കില്ല” കമൽ ഹാസൻ

0

ജയലളിതയുടെ മരണ ശേഷം മാധ്യമങ്ങളില്‍ നിറഞ്ഞ താരം കമല്‍ ഹാസനായിരുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങളിലും അനിശ്ചിതാവസ്ഥകളിലും മറ്റു പ്രമുഖ താരങ്ങളെല്ലാം മൗനം പാലിച്ചപ്പോള്‍ കമല്‍ മാത്രമായിരുന്നു രാഷ്ട്രീയക്കാരെ ചൊടിപ്പിക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ ഇറക്കിയതും ഒടുവില്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചതും. “നൂറു ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പു വന്നാലും താന്‍ മത്സരിക്കും” എന്ന് പ്രഖ്യാപിച്ച കമല്‍ ആ തീരുമാനം തല്‍ക്കാലം മാറ്റിയിരിക്കുകയാണ്. “2018-ഓടെ ഞാന്‍ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളെല്ലാം എനിക്ക് പൂര്‍ത്തിയാക്കണം. 2019 രാഷ്ട്രീയം ഉള്‍പ്പടെയുള്ള പൊതുപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുകയാണ്. അതിനു മുമ്പ് സിനിമയിലേയും ടെലിവിഷനിലെയും എന്റെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കണം. രാഷ്ട്രീയത്തിലിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ അവധിയോ നീട്ടിവയ്ക്കലുകളോ ഇല്ല,” കമല്‍ പറഞ്ഞു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.