‘കനകം കാമിനി കലഹം’ ഇന്ന് അര്‍ധരാത്രി മുതല്‍ ഒടിടിയില്‍

0

നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം കനകം കാമിനി കലഹം ഇന്ന് അർധരാത്രി മുതൽ സംപ്രേക്ഷണം ചെയ്യും. ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് എത്തുന്നത് എന്ന് അണിയറ പ്രവർത്തകർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ഡിസ്‌നിയുടെ ആദ്യത്തെ ഡയറക്റ്റ് റിലീസാണ് കനകം കാമിനി കലഹം. അബ്‌സേഡ് ഹ്യൂമര്‍ പരീക്ഷിക്കുന്ന ചിത്രത്തില്‍ പവിത്രന്‍ കെ വി എന്ന കഥാപാത്രമായാണ് നിവിന് പോളി എത്തുന്നത്. നായികയായ ഹരിപ്രിയയായി ഗ്രേസ് ആന്റണിയാണ് എത്തുന്നത്.