പാകിസ്ഥാനെ വെടിവെയ്ക്കണമെന്ന് കങ്കണ റ​ണൗ​ത്

1

ന്യൂഡൽഹി: ഇന്ത്യ-പാക്ക് അതിർത്തിയിൽ സംഘടഷം തുടരുന്ന ഈ വേളയിൽ തോക്ക് പിടിച്ചു വാങ്ങി പാകിസ്ഥാനെതിരെ വെടിവെയ്ക്കാൻ തോന്നുന്നുവെന്ന് ബോളിവുഡ് നടി കങ്കണ റ​ണൗ​ത് ഇ​ന്ത്യ ടു​ഡേ കോ​ണ്‍​ക്ലേ​വി​ൽ കഴിഞ്ഞ ദിവസം പരാമർശിച്ചു. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ സി​.ആ​ർ​.പി​.എ​ഫ് ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ട ന്യൂസ് പുറത്ത് വന്നപ്പോൾ പാ​ക്കി​സ്ഥാ​നെ ത​ക​ർ​ക്ക​ണ​മെ​ന്ന ക​ങ്ക​ണയുടെ ആഹ്വാനം ഏറെ വിവാദമായിരുന്നു. ഇ​തുസം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കുകയായിരുന്നു കങ്കണ. ബോ​ളി​വു​ഡി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ രാ​ജ്യ​ദ്രോ​ഹി​ക​ൾ എ​ന്ന് ക​ങ്ക​ണ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും ചെ​യ്തു.
പു​ൽ​വാ​മ ആ​ക്ര​മ​ണം പോലുള്ള സംഭവങ്ങൾ ന​ട​ന്നു​ക​ഴിയുമ്പോൾ ​എല്ലാ​വ​ർ​ക്കും തോ​ന്നു​ന്ന അ​തേ​വി​കാ​രം ത​ന്നെ​യാ​ണ് താ​നും പ്ര​ക​ടി​പ്പി​ച്ച​തെന്ന് കങ്കണ പറഞ്ഞു. അ​തി​ർ​ത്തി​യി​ലേ​ക്ക് പോ​യി ആ​രു​ടെ​യെ​ങ്കി​ലും തോ​ക്ക് പി​ടി​ച്ചു​വാ​ങ്ങി ആ​വ​ശ്യ​മാ​യ​ത് ചെ​യ്യ​ണ​മെന്നും, ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ര​ണ്ടു​വ​ട്ടം ആ​ലോ​ചി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും മ​ന​സ് പ​റ​യും​പോ​ലെ ചെ​യ്യ​ണ​മെ​ന്നും ന​ടി പ്രതികരിച്ചു.