സമാന്തയും നാഗ ചൈതന്യയും പിരിയാൻ കാരണം ആമിർ: വിമർശിച്ച് കങ്കണ

0

സമാന്തയും നാഗ ചൈതന്യയും വിവാഹമോചിതരാകാൻ കാരണം ആമിർ ഖാൻ ആണെന്ന് നടി കങ്കണ റണൗട്ട്. ആമിറിന്റെ പേരെടുത്ത് പറയാതെയായിരുന്നു നടിയുടെ പരാമർശം. ബോളിവുഡിലെ ‘വിവാഹനമോചന വിദഗ്​ധനു’മായി നാഗചൈതന്യ അടുത്തിടപഴകി​യതാണ്​ വിവാഹബന്ധം വേർപെടുത്താൻ കാരണമെന്നായിരുന്നു കങ്കണ പറഞ്ഞത്.

ഈ സൗത്ത് ഇന്ത്യൻ നടൻ നാലുവർഷത്തെ വിവാഹബന്ധം ഉപേക്ഷിച്ച്​ പെട്ടെന്ന്​ വിവാഹമോചനം തേടി. ഒരു പതിറ്റാണ്ടായുള്ള അവരുടെ ബന്ധം അവസാനിപ്പിക്കാൻ കാരണം സൂപ്പർ സ്റ്റാറായ, ബോളിവുഡിലെ വിവാഹമോചന വിദഗ്​ധനായ’ നടനുമായി പരിചയത്തിലായതാണ്​. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ചു. ഇപ്പോള്‍ അവന്റെ വഴികാട്ടിയും ഉപദേശകയായ അമ്മായിയുമായി. അതിനാല്‍ എല്ലാം പെട്ടെന്ന് നടന്നു. ഞാൻ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന്​ എല്ലാവർക്കും അറിയാം. അതിൽ ഒളിച്ചുവയ്ക്കേണ്ട ഒന്നുമില്ല.-കങ്കണ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.