കങ്കണയുടെ തലൈവി സെപ്തംബർ 10ന് തിയേറ്ററുകളിൽ

0

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണാവത്ത് എത്തുന്ന തലൈവി സെപ്തംബർ 10ന് തിയേറ്ററുകളിലെത്തും. ലോക് ഡൗൺ ഇളവുകൾ ഏർപ്പെടുത്തി 50 ശതമാനം പ്രവേശനോപാധിയോടെ തിയേറ്ററുകൾ തുറക്കാൻ തമിഴ്‌നാട് സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമാണ് ചിത്രം റിലീസിന് എത്തുന്നത്.

എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുരട്‌ചി തലൈവർ എം.ജി.ആറായി അരവിന്ദ് സ്വാമി എത്തുന്നു. കരുണാനിധിയുടെ വേഷത്തിൽ നാസറും എത്തുന്നു. ഭാഗ്യഗ്രീ, സമുദ്ര‌ക്കനി, രാജ് അർജുൻ, മധുബാല, തമ്പി രാമയ്യ, പൂർണ, ഭരത് റെഡ്ഡി തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്.വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദൻ ഇന്ധുരി, ഷായിലേഷ് ആർ. സിംഗ് എന്നിവർ ചേർന്നാണ് നിർമ്മാണം.