ഗള്‍ഫ് രാജ്യങ്ങളുമായി യാത്രാദൂരം കുറയ്ക്കാന്‍ കണ്ണൂര്‍ വിമാനത്താവളം ഒരുങ്ങുന്നു

0

പ്രവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത .ഗള്‍ഫ് രാജ്യങ്ങളുമായി യാത്രാദൂരം കുറയ്ക്കാന്‍ കഴിയുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു.തിരുവനന്തപുരത്തും നെടുമ്പാശേരിയിലും നിന്ന് ഗൾഫിൽ എത്താൻ കഴിയുന്നതിനേക്കാൾ എളുപ്പം കണ്ണൂർ വിമാനത്താവളം വഴി കഴിയും. തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് നാലേകാൽ മണിക്കൂർ പറക്കണമെങ്കിൽ കണ്ണൂരിൽ നിന്ന് മൂന്നര മണിക്കൂർ മതിയാകും.

വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നതിന്റെ ഭാഗമായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുളള ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡിസംബറിൽ പരിശോധനയ്ക്ക് എത്തും. 2017 ൽ ഇവിടെ നിന്ന് വിമാനങ്ങൾ പറന്നുയരുന്ന രീതിയിലാണ് പണി പുരോഗമിക്കുന്നത്.വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുളള ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡിസംബറില്‍ പരിശോധനയ്ക്ക് എത്തും. 2017 ല്‍ ഇവിടെ നിന്ന് വിമാനങ്ങള്‍ പറന്നുയരുന്ന രീതിയിലാണ് പണി പുരോഗമിക്കുന്നത്. പണി പൂര്‍ത്തിയായാല്‍ കണ്ണൂര്‍ വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകും.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര, അന്തര്‍ദ്ദേശീയ സര്‍വീസുകള്‍ ഉണ്ടാകും . 14 വിമാന കമ്പനികള്‍ സര്‍വീസിന് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഗള്‍ഫിലെ കമ്പനികളാണ് കൂടുതല്‍ താല്‍പ്പര്യം കാണിച്ചിരിക്കുന്നത്. സമയദൈര്‍ഘ്യം കുറയ്ക്കാമെന്നതാണ് കമ്പനികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
നേവി, എയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ് എന്നീ സേനാവിഭാഗങ്ങളും ഇവിടെയുണ്ടാവും. കേരളത്തിലെ മറ്റൊരു വിമാനത്താവളത്തിലും ഇതില്ല എന്നതും കണ്ണുരിന്റെ പ്രത്യേകതയാണ് .

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.