കണ്ണൂർ വിമാനത്താവളത്തിൽ ആദ്യമായി വിദേശ വിമാന കമ്പനിയുടെ വിമാനം ഇറങ്ങി.
കുവൈത്ത് എയർവെയ്സിന്റെ എയർ ബസ് എ 330–200 ചാർട്ടേഡ് വിമാനം ജൂൺ 9  ചൊവ്വാഴ്ച  മട്ടന്നൂരിലിറങ്ങിയപ്പോൾ പിറന്നത് പുതുചരിത്രം. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന ആദ്യ വിദേശ വിമാനം, ആദ്യ വൈഡ് ബോഡി എയർക്രാഫ്റ്റ് എന്നീ രണ്ടു സവിശേഷതകൾ കൂടി ഈ ലാൻഡിങ്ങിനുണ്ട്.

ആദ്യ യാത്രയായ ജൂൺ 9 നു  56 യാത്രക്കാരുമായാണ് കുവൈറ്റ്‌ ഐർവേസ്‌ വിമാനം കണ്ണൂരിൽ ഇറങ്ങിയതെങ്കിലും ജൂൺ 11നു ഇറങ്ങിയ ജസീറ ഐർവെയ്സിൽ 4 കുട്ടികളടക്കം 157 പേരും അതെ ദിവസം തന്നെ ഇറങ്ങിയ സലാം ഐർവെയ്സിൽ 6 കുട്ടികളടക്കം 187 പേരും ഇറങ്ങിയപ്പോൾ ജൂൺ 10നു  എയർ ഇന്ത്യയുടെ    ബോയിങ്  777 വിമാനം 12 കുട്ടികളടക്കം 332 പേരുമായി കണ്ണൂരിൽ ഇറങ്ങി.

Jazeera Airways at Kannur

ഇന്ന് സലാം ഐറിന്റെ മറ്റൊരു ചാർട്ടേർഡ് വിമാനം കൂടി  കണ്ണൂരിൽ എത്തുന്നുണ്ട്.

ഡയറക്ടർ  ജനറൽ  ഓഫ്‌ സിവിൽ ഏവിയേഷൻ (DGCA) അംഗീകാരം കിട്ടിയാൽ  അടുത്തദിവസം തന്നെ ഫ്ലൈ ദുബായ്, സലാം എയർ തുടങ്ങി കൂടുതൽ വിദേശ കമ്പനികൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

വൈഡ് ബോഡി വിമാനങ്ങൾ ഇറക്കാൻ സാധിക്കുന്ന തരത്തിലാണ്  കണ്ണൂർ വിമാനത്താവളം ആരംഭിച്ചത്. 3050 മീറ്റർ നീളമുള്ള റൺവേയിൽ ഇത്തരം വിമാനം ഇറക്കിയിട്ടുണ്ട്. രാഷ്ട്രപതി കണ്ണൂരിൽ എത്തിയപ്പോൾ സുരക്ഷാ വാഹനങ്ങൾ എത്തിക്കാൻ ഇതിന് മുൻപ് വലിയ വിമാനം ഇറങ്ങിയിട്ടുണ്ട്.

കോവിഡ് 19 പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം കണ്ണൂരിൽ ഇറങ്ങിയത് .