കരീനയുടെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡ് സൂപ്പര്‍ നായിക കരീന കപൂറിന്റെയും സൈഫ് അലി ഖാന്റെയും വീട്ടില്‍ എത്തിയ പുതിയ അതിഥി ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത് .

കരീനയുടെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ വൈറല്‍
kareena-kapoor

ബോളിവുഡ് സൂപ്പര്‍ നായിക കരീന കപൂറിന്റെയും സൈഫ് അലി ഖാന്റെയും വീട്ടില്‍ എത്തിയ പുതിയ അതിഥി ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത് .കരീന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ വാര്‍ത്തയ്ക്ക് പിന്നാലെ താരത്തിന്റെയും കുഞ്ഞിന്റെയും എന്ന പേരില്‍ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു.തുണിയില്‍ പൊതിഞ്ഞ നവജാത ശിശുവിന് കരീന ചുംബനം നല്‍കുന്നതാണ് ചിത്രം.ടെയ്മൂര്‍ ഖാന്‍ പട്ടൗഡി എന്നാണ് കുഞ്ഞിനു പേര് നല്‍കിയിരിക്കുന്നത് .

ഇത് താരത്തിന്റെയും കുഞ്ഞിന്റെയും യഥാര്‍ത്ഥ ചിത്രമാണെന്ന സ്ഥിരീകരണം ഇതുവരെയില്ല. ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്നലെ രാവിലെ 7.30 നായിരുന്നു കരീന പ്രസവിച്ചത്. വാര്‍ത്ത പിന്നീട് വേണ്ടപ്പെട്ടവര്‍ സ്ഥിരീകരിച്ചു. കരീനയുടെയും സെയ്ഫിന്റെയും സുഹൃത്തുക്കളായ സംവിധായകന്‍ കരണ്‍ജോഹര്‍, നടി അമൃത അറോറ, സോനംകപൂര്‍, മലൈക അറോറ എന്നിവര്‍ ജൂനിയര്‍ നവാബിന് സ്വാഗതവും ആശംസിച്ചിട്ടുണ്ട്.

വാര്‍ത്ത സ്ഥിരീകരിച്ച് എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടും സെയ്ഫും കരീനയും ചേര്‍ന്ന് പ്രസ്താവനയും ഇറക്കിയിട്ടുണ്ട്. 2016 ഡിസംബര്‍ 20 ന് തങ്ങള്‍ക്ക് ടെയ്മൂര്‍ ഖാന്‍ പട്ടൗഡി പിറന്നതായിട്ടാണ് താരങ്ങള്‍ പറഞ്ഞിരിക്കുന്നത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം