കാർഗിൽ ജയത്തിന് 22 വയസ്സ്: യുദ്ധമുഖത്തെ ജ്വലിക്കുന്ന ഓർമ്മകളിൽ രാജ്യം

0

കാർഗിലിൽ ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന്‌ 22 വയസ്സ്. ജമ്മുകശ്മീരിലെ കാർഗിലിൽ പാകിസ്താൻ പട്ടാളം കൈയടക്കിയിരുന്ന പ്രദേശമെല്ലാം ഇന്ത്യ തിരിച്ചുപിടിച്ചു. ആ യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ ഓർമയ്ക്കായാണ് ജൂലായ് 26 കാർഗിൽ വിജയദിവസമായി ആചരിക്കുന്നത്. മൂന്നുമാസം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് പാകിസ്ഥാന് മേൽ ഇന്ത്യ വിജയക്കൊടി നാട്ടിയത്.

പോരാട്ടവീര്യം കൈമുതലാക്കിയ ഇന്ത്യന്‍ സൈനികര്‍ പോരാടി നേടിയ സമാനതകള്‍ ഇല്ലാത്ത വിജയത്തിന്‍റെ കഥയാണ് കാർഗിലിലേത്. 1999 മേയിൽ പാക് പട്ടാളത്തിന്റെയും ഭീകരരുടെയും നുഴഞ്ഞുകയറ്റമാണ് തുടക്കം. ആ യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ ഓർമയ്ക്കായാണ് ജൂലായ് 26 കാർഗിൽ വിജയദിവസമായി ആചരിക്കുന്നത്.

1999 മേയിൽ പാക് പട്ടാളത്തിന്റെയും ഭീകരരുടെയും നുഴഞ്ഞുകയറ്റമാണ് തുടക്കം. 16,000 മുതൽ 18,000 അടിവരെ ഉയരത്തിലുള്ള മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം നുഴഞ്ഞുകയറ്റക്കാർ നിലയുറപ്പിച്ചു. നുഴഞ്ഞുകയറ്റത്തെക്കുറിച്ച് നാട്ടുകാരായ ആട്ടിടയന്മാരിൽനിന്ന്‌ സൈന്യത്തിന് വിവരം ലഭിച്ചു. തുടർന്ന് ഇവരെ തുരത്താൻ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ വിജയ് ആരംഭിച്ചു.

1999 ലെ മഞ്ഞുമൂടിയ മേയ് മാസത്തിലായിരുന്നു, കാർഗിലിൻറെ മണ്ണിലേക്ക് പാക് പട്ടാളത്തിന്റെ നുഴഞ്ഞുകയറ്റം. ദ്രാസ് മേഖലയിൽ നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങിയ ആട്ടിടയൻ താഷി നഗ്യാനാണ് പാക് നുഴഞ്ഞുകയറ്റശ്രമം ആദ്യം കണ്ടത്. സൈന്യത്തിന് വിവരം ലഭിക്കുമ്പോഴേക്കും പാക് സൈന്യം ഇന്ത്യൻ അതിർത്തിയിലെത്തിയിരുന്നു. പിന്നീടങ്ങോട്ട് ചെറുത്തുനിൽപ്പിനുള്ള തയ്യാറെടുപ്പുകളായിരുന്നു. ഇന്ത്യൻ സൈന്യം പാക് നുഴഞ്ഞു കയറ്റത്തെ തുരത്താൻ ഓപ്പറേഷൻ വിജയ് ആരംഭിച്ചു. ആകാശത്തുനിന്ന് വ്യോമസേനയുടെ മിഗ്, മിറാഷ് വിമാനങ്ങളും, താഴ്‌വാരത്ത് നിന്ന് കരസേനയുടെ ബൊഫോഴ്‌സ് തോക്കുകളും പാക് നുഴഞ്ഞുകയറ്റുകാർക്ക് നേരെ നിരന്തരം പൊരുതികൊണ്ടേയിരുന്നു. ഒടുവിൽ ഇന്ത്യൻ സൈന്യത്തിലെ ചുണകുട്ടന്മാരുടെ രാജ്യസ്നേഹത്തിന്റെയും, നിശ്ചയദാർഢ്യത്തിന്റെയും, കർമ്മബോധത്തിന്റെയും മുന്നിൽപൊരുതിജയിക്കാനാവില്ലെന്ന് ബോധ്യപ്പെട്ട പാക് ചതിയൻപട പരാജയം സമ്മതിച്ചു സാഷ്ടാംഗം മടങ്ങുകയായിരുന്നു. പിന്നീട് നാം കണ്ടത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാനുള്ള നിമിഷങ്ങളായിരുന്നു. ചതിയൻ പട നുഴഞ്ഞുകയറി സ്വന്തമാക്കാൻ ശ്രമിച്ച സ്ഥലങ്ങളിലെല്ലാം ഇന്ത്യൻ ത്രിവർണ്ണ പതാക ഉയരെ ഉയരെ പാറിയ നിമിഷം… സന്തോഷംകൊണ്ട് ഓരോ ഇന്ത്യക്കാരന്റെയും കണ്ണ് നിറഞ്ഞ നിമിഷം

72 ദിവസം നീണ്ട ആ മഹായുദ്ധത്തിൽ ഇന്ത്യക്ക് നഷ്ടമായത് 527 സൈനികരെയാണ്. ഇന്ത്യൻ സൈന്യത്തിന്‍റെ കണക്കനുസരിച്ച് 1200 പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടു. ക്യാപ്റ്റന്‍ വിക്രം ബത്ര , ക്യാപ്റ്റന്‍ അജിത് കാലിയ, ലീഡര്‍ അഹൂജ അഭിമുഖ പരീക്ഷയിലെ ചോദ്യത്തിന് പരംവീര ചക്രത്തിനു വേണ്ടിയാണ് താൻ സൈന്യത്തിൽ ചേരുന്നതെന്ന് ഉത്തരം നൽകിയ മനോജ് കുമാർ പാണ്ഡെ തുടങ്ങിയവർ കാർഗിൽ യുദ്ധത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളാണ്. ആയുധധാരികളായ ശത്രുക്കൾക്കുമുന്നിൽ മാതൃരാജ്യത്തിനുവേണ്ടി കണ്മുന്നിലുള്ള മരണം വകവെക്കാതെ പോരാടിയ രക്തസാക്ഷികളെ അവരുടെ ദീപ്തമായ സ്മരണകളെ ഈ വിജയ ദിവസത്തിൽ ഇന്ത്യയിലെ 103കോടി ജനങ്ങളും ഓർക്കുമെന്നത് തീർച്ചയാണ്. അതെ ആ വീരപുത്രന്മാർ ഇന്നും നമ്മളിലൂടെ ജീവിക്കുന്നു.