കാർത്തിയുടെ സുൽത്താൻ ഏപ്രിൽ രണ്ടിന് പ്രദർശനത്തിനെത്തുന്നു !

0

കാർത്തിയുടെ പുതിയ സിനിമയായ ‘സുൽത്താൻ ‘ ഏപ്രിൽ 2- ന്  ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു.’ റെമോ ‘ എന്ന ശിവകാർത്തികേയൻ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിച്ച സുൽത്താനിലെ നായിക ‘ ഗീത ഗോവിന്ദം ‘ ഫെയിം രശ്മികാ മന്ദാണയാണ്. ആക്ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസ് ചിത്രമാണ് സുൽത്താൻ

സുൽത്താനെ കുറിച്ചു കാർത്തി :  

സുൽത്താൻ്റെ പ്രമേയം ചാലഞ്ചിങ്ങാണ്. എന്നോട് സംവിധായകൻ ഭാഗ്യരാജ് കണ്ണൻ കഥ പറയുമ്പോൾ ‘ ലാർജ് സ്കെയിൽ ‘ ആയിരുന്നു. അതിനു ശേഷം രണ്ടു വർഷം കഷ്ടപ്പെട്ടാണ് അദ്ദേഹം തിരക്കഥ എഴുതി പൂർത്തിയാക്കിയത്. ഇത്രയും ശക്തമായ കഥയ്ക്കുള്ളിൽ ഹ്യൂമറും,റൊമാൻസും, സെൻ്റിമെൻ്റും ചേർത്ത് എങ്ങനെ തിരക്കഥ എഴുതും എന്ന സംശയം തോന്നി. പക്ഷെ അദ്ദേഹം അത് അനായാസം ചെയ്തിട്ടാണ് തിരക്കഥ എൻ്റെ മുമ്പിൽ അവതരിപ്പിച്ചത്. ചിത്രത്തിൽ കോമഡിക്കായാലും, പ്രണയ മുഹൂർത്തങ്ങൾക്കായാലും, ആക്ഷൻ രംഗങ്ങൾക്കായാലും , പ്രമേയത്തിൻ്റെ ബ്രഹ്മാണ്ഡത കാരണം ശക്തനായ നിർമ്മാതാവും വേണമായിരുന്നു. അങ്ങനെ ഞങ്ങൾക്ക് എസ്. ആർ. പ്രഭുവിനെ നിർമ്മാതാവായി കിട്ടി. ഡ്രീം വാരിയർ പിക്ചേഴ്സും ഞാനും സഹകരിച്ച ധീരൻ, കൈതി എല്ലാം വ്യത്യസ്തമായിരുന്നു. ഇപ്പോൾ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഒരു ബ്രഹ്മാണ്ഡ സിനിമയ്ക്കായി ഒന്നിച്ചിരിക്കുന്നു. ഹോളിഡേ മൂഡിന് എൻജോയ്  ചെയ്യാവുന്ന സിനിമയാണിത്.പിന്നെ സുൽത്താൻ എന്ന പേര് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സിനിമയിലെ എൻ്റെ ഓമന പേരാണ് സുൽത്താൻ. സിനിമയിൽ എന്നെ വളർത്തുന്നത് ഒരു മുസ്ലിമാണ്. ആ കഥാപാത്രം എന്നെ സ്നേഹപൂർവം സുൽത്താൻ എന്ന് വിളിക്കും. ആ പേര് ഏറെ പോസിറ്റീവ് എനർജി ഉള്ളതായി എല്ലാവർക്കും തോന്നി. അങ്ങനെ പടത്തിൻ്റെ പേര് സുൽത്താൻ എന്നായി.  റൊമാൻസ്, കോമഡി, സെൻ്റിമെൻ്റ്, ആകഷൻ എല്ലാം ചേർന്ന എല്ലാവരെയും രസിപ്പിക്കുന്ന ഫാമിലി എൻ്റർടൈനറാണ് സുൽത്താൻ. നൂറു കണക്കിന് അഭിനേതാക്കൾ ഓരോ ഫ്രെയിമിലും നിറഞ്ഞു നിൽക്കുന്ന ചിത്രമാണിത്. പ്രേക്ഷകർക്ക് നല്ലൊരു സമ്മർ ട്രീറ്റ് ആയിരിക്കും ഈ സുൽത്താൻ.  തിയറ്ററിൽ തന്നെ കണ്ട് ആസ്വദിക്കേണ്ട സിനിമയാണിത്.” കാർത്തി പറഞ്ഞു

ദക്ഷിണേന്ത്യൻ    സിനിമയിലെ ഒട്ടേറെ അഭിനേതാക്കൾ അണിനിരക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ യോഗി ബാബു,ലാൽ, ഹരീഷ് പേരടി, നെപ്പോളിയൻ “കെജിഎഫ് ” എന്ന സിനിമിലൂടെ വില്ലനായി എത്തിയ റാം എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടൻ ചിമ്പു, സംഗീത സംവിധായകൻ അനിരുദ്ധ് എന്നിവർ പാടിയ സുൽത്താനിലെ ഗാനങ്ങൾക്കും, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിനും ആരാധകരിൽ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചത്. ട്രെയിലർ ഇരുപത്തി നാലു മണിക്കൂർ കൊണ്ട് മൂന്നു മില്യൺ കാഴ്ചക്കാരെ നേടി ട്രെൻഡിങ്ങായി ജൈത്ര യാത്ര തുടർന്നു കൊണ്ടിരിക്കയാണ് .വിവേക് – മെർവിൻ ഇരട്ടകളാണ് സംഗീത സംവിധാനം. ഡ്രീം വാരിയർ പിക്ചേഴ്‌സിൻ്റെ ബാനറിൽ എസ്. ആർ. പ്രകാശ്ബാബു,എസ്. ആർ. പ്രഭു എന്നിവർ നിർമ്മിച്ച “സുൽത്താൻ” ഫോർച്യുൺ സിനിമാസാണ് കേരളത്തിൽ റീലീസ് ചെയ്യുന്നത്.