കാർത്തിയുടെ പുതിയ സിനിമക്ക് തുടക്കം !

0

 പ്രദർശന സജ്ജമായ സുൽത്താനു  ശേഷം കാർത്തി നായകനാവുന്ന പുതിയ സിനിമയ്ക്ക് പൂജ – റെക്കോർഡിങ്ങോടെ  ഇന്നു ചെന്നൈയിൽ തുടക്കം കുറിച്ചു . കഥയുംപ്രോജക്റ്റുകളും വളരെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്ന കാർത്തി ഇക്കുറി കൈകോർക്കുന്നത്                ” ഇരുമ്പു തിരൈ ” , ” ഹീറോ ” എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ  പി.എസ്.മിത്രനൊപ്പമാണ് . ഈ ഒത്തുചേരൽ തന്നെ ആരാധകരിൽ ഏറെ പ്രതീക്ഷയുണർത്തുന്നതാണ് . ഇനിയും പേരിട്ടിട്ടില്ലാത്ത (പ്രൊഡക്ഷൻ നമ്പർ 4 ) ഈ സിനിമ  നിർമ്മിക്കുന്നത്  പ്രിൻസ് പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ എസ . ലക്ഷ്മൺ കുമാറാണ്. ബ്രമ്മാണ്ട ചിത്രമായി അണിഞ്ഞൊരുങ്ങുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ജീ .വി .പ്രകാശ് കുമാറാണ് . ജോർജ് .സി .വില്യംസാണ് ഛായാഗ്രാഹകൻ . ചിത്രത്തിലെ നായിക, മറ്റു അഭിനേതാക്കൾ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാവ് അറിയിച്ചു .