കാസർകോട്ട് ഇനി വിമാനമിറങ്ങാം; എയര്‍സ്ട്രിപ് പദ്ധതിക്ക് കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പിന്റെ അനുമതി

0

കാ​സ​ര്‍ഗോ​ഡ്: കാ​സ​ര്‍ഗോ​ഡ് നി​വാ​സി​ക​ളു​ടെ എക്കാലത്തെയും സ്വപനങ്ങളിൽ ഒന്നായ ചെറു വിമാനത്താവളം യാഥാർഥ്യമാകാൻ പോകുന്നു. കാസര്‍കോട്ട്​ എയര്‍സ്ട്രിപ്പ് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ചെറു വിമാനത്താവളമായ എയര്‍ സ്ട്രിപ്പ് പദ്ധതിക്ക് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അനുമതി നല്‍കി. കാസര്‍ഗോഡ് പെരിയയിലാണ് പദ്ധതി തുടങ്ങാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.

പദ്ധതിയുടെ നടപടി വേഗത്തിലാക്കാൻ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം റവന്യു വകുപ്പിന് നിർദ്ദേശം നൽകി. ഉഡാൻ പദ്ധതി പ്രകാരമാണ് എയർ സ്ട്രിപ്പിന് അനുമതി ലഭിച്ചിരിക്കുന്നത്. മന്ത്രി ഇ.ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്. ഒരു റൺവേയുള്ളതാണ് എയർ സ്ട്രിപ്പ് എന്നറിയപ്പെടുന്ന ചെറു വിമാനത്താവളം. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കും.

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ എയ‍ര്‍ സ്ട്രിപ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാസ‍ർകോട്, ഇടുക്കി, വയനാട് ജില്ലകളിൽ എയ‍ർസ്ട്രിപ് സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിൽ കാസ‍ർകോട്ടെ പദ്ധതിക്കാണ് കേന്ദ്ര അനുമതി ലഭിച്ചത്.