പെരിയ ഇരട്ടക്കൊല: ഷാര്‍ജയിലേക്ക് കടന്ന പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി

പെരിയ ഇരട്ടക്കൊല: ഷാര്‍ജയിലേക്ക് കടന്ന പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി
subheesh.1.210005

മംഗലാപുരം:  പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഷാര്‍ജയിലേക്ക് കടന്ന പ്രതി പിടിയില്‍. ഒളിവിലായിരുന്ന എട്ടാം പ്രതി സുബീഷാണ് പിടിയിലായത്. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. കൊലപാതകം നടന്നതിന് പിന്നാലെ ഫെബ്രുവരി 17ന് ശേഷമാണ് സുബീഷ് നാട്ടില്‍ നിന്ന് കടന്നുകളഞ്ഞത്.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് സുബീഷ്. കൊലപാതകത്തിന് ശേഷം ഷാർജയിലേക്ക് കടന്ന സുബീഷിനായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിനിടെ വ്യാഴാഴ്ച രാവിലെ മംഗലാപുരം വിമാനത്താവളത്തിലെത്തിയ സുബീഷിനെ പോലീസ് പിടികൂടുകയായിരുന്നു.

സുബീഷിന്റെ അറസ്‌റ്റോടെ കേസിലെ പ്രധാനപ്പെട്ട മുഴുവന്‍ പ്രതികളും കസ്റ്റഡിയിലായെന്നാണ് സൂചന.ബീഷിനെ പിടികൂടിയതോടെ കേസില്‍ അറസ്റ്റിലാകുന്ന പ്രതികളുടെ എണ്ണം 14 ആയി. ഉദുമ മേഖലയില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്ന ആളായിരുന്നു സുബീഷ്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം