ആകാശ് അംബാനി-ശ്ലോക മേത്ത വിവാഹത്തീയതി പുറത്തുവിട്ട് അംബാനി കുടുംബം

0

വീടും ഒരു കല്യാണ മാമാങ്കം കൂടി. മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടെയും വിവാഹം മാർച്ച് 9 ന് ഉണ്ടാകുമെന്നാണ് അംബാനി കുടുംബം പുറത്തുവിട്ടിരിക്കുന്നത്. റോസ് ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകളാണ് ശ്ലോക മേത്ത. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലക്സിലെ ജിയോ വേൾഡ് സെന്‍ററിൽ വച്ചാണ് വിവാഹം. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. സ്വിറ്റസർലൻഡിലെ സെന്‍റ് മോർട്ടിസിലാണ് ആകാശിന്‍റെ ബാച്ചിലർ പാർട്ടി ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 23 മുതൽ 25 വരെയുള്ള പാർട്ടിയിൽ രൺബീർ കപൂർ, കരൺ ജോഹർ എന്നിവർ ഉൾപ്പെടുന്ന ബോളിവുഡ് താരനിര തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അഞ്ഞൂറോളം അതിഥികൾ സ്വിറ്റസർലന്‍റിലെ ചടങ്ങിൽ പങ്കെടുക്കും. 2018 ഡിസംബറിലായിരുന്നു മുകേഷ് അംബാനിയുടെ മകൾ ഇഷയുടെയും പിരമിൽ ഗ്രൂപ്പ് ചെയർമാൻ അജയ് പിരമിലന്‍റെ മകൻ ആനന്ദ് പിരമിലിന്‍റെയും വിവാഹം.