ഈ വെടിവെയ്പ്പ് ഒന്ന് നിര്‍ത്തൂ ഈ കുഞ്ഞിന്റെ ശവശരീരമൊന്നു സംസ്‌കരിച്ചോട്ടേ; പാകിസ്താനോട് കശ്മീരിലെ മുസ്ലിം പള്ളി അധികൃതരുടെ അഭ്യര്‍ഥന

0

കാശ്മീരിലെ പൂഞ്ച് മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ച്ചയായ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം നടക്കുകയാണ്.ഇതിനിടയില്‍ ഒരു പിഞ്ചു കുഞ്ഞിന്റെ  ശവസംസ്ക്കാര ചടങ്ങുകൾ നടത്താൻ കഴിയാതെ വെടിവെപ്പ് ഒരല്പനേരത്തേക്ക് ഒന്ന് നിര്‍ത്തൂ ഞങ്ങള്‍ ഈ കുഞ്ഞിന്റെ ശവസംസ്കാരം ഒന്ന് നടത്തട്ടെ എന്ന് ദയനീയമായി അഭ്യര്ധിക്കുകയാണ് കശ്മീരിലെ  ഒരു മുസ്ലിം പള്ളി.

വെടിവെപ്പിനെ തുടര്‍ന്ന് മരിച്ച ഒരു ബാലന്റെ ശവശരീരം സംസ്‌കരിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പള്ളിയുടെ ഈ അഭ്യര്‍ഥന.പാകിസ്താന്റെ ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെപ്പിലാണ് കുട്ടി മരിച്ചത്. നിയന്ത്രണ രേഖയക്ക് സമീപമുള്ള നൂര്‍കോട്ട് ഗ്രാമത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിച്ചത്. എന്നാല്‍ പാകിസ്താന്റെ ഇടവിട്ടുള്ള വെടിവെപ്പിനെ തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. ഇതെ തുടര്‍ന്നാണ് പ്രദേശത്തെ ഒരു മുസ്ലിം പള്ളി പാകിസ്താനോട് താല്‍കാലികമായെങ്കിലും വെടിവെപ്പ് അവസാനിപ്പിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയത്.കാശ്മീര്‍ പള്ളി അവരുടെ ഉച്ചഭാഷിണിയില്‍ കൂടിയാണ് ഇക്കാര്യം ്അറിയിച്ചത്.തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന് ഗ്രാമീണരെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.