സിനിമാ രംഗത്തുനിന്ന് ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ട്; വെളിപ്പെടുത്തലുമായി കസ്തൂരി

0

സിനിമാ രംഗത്തുനിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി കസ്തൂരി. സംവിധായകൻ അനുരാ​ഗ് കശ്യപിനെതിരേ പായൽ ഘോഷ് നടത്തിയ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു താരം. പായലിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്താണ് കസ്തൂരിയുടെ വെളിപ്പെടുത്തൽ.

‘വ്യക്തമായതോ സ്ഥിരീകരിക്കുന്നതോ ആയ തെളിവുകളില്ലാത്ത ലൈംഗികാരോപണങ്ങൾ തെളിയുന്നത് അസാധ്യമാണ്. എന്നാൽ ഒന്നോ അതിലധികമോ പേരുകൾ നശിപ്പിക്കാൻ അവർക്ക് കഴിയും. മറ്റൊരു ​ഗുണവുമില്ല”- കസ്തൂരി കുറിച്ചു. വിഷയത്തിൽ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്.

‘നിങ്ങളുമായി അടുപ്പമുള്ള ഒരാൾക്കാണ് ഇത് സംഭവിച്ചത് എങ്കിൽ നിയമ വശങ്ങളെക്കുറിച്ച് സംസാരിക്കുമോ” എന്നായിരുന്നു ഒരാളുടെ ചോദ്യം. ”എന്ത് അടുപ്പമുള്ളയാൾ, എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ട്.”- കസ്തൂരി കുറിച്ചു. അതിക്രമത്തെക്കുറിച്ച് തുറന്ന് സംസാരിക്കണമെന്ന് കസ്തൂരിയോട് ആളുകൾ ആവശ്യപ്പെട്ടെങ്കിലും വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ നടി തയാറായില്ല.