'കട്ടപ്പനയിലെ ഋത്വിക് റോഷനെ' കാണാൻ ഒറിജിനൽ ഋത്വിക് റോഷൻ

കട്ടപ്പനയിൽ നിന്നും സിനിമയിലെത്തി വലിയ താരമാകാൻ കൊതിക്കുന്ന കിച്ചു എന്ന യുവാവിന്റെ കഥയാണ് നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷന്‍ പറയുന്നത് .

'കട്ടപ്പനയിലെ ഋത്വിക് റോഷനെ' കാണാൻ ഒറിജിനൽ ഋത്വിക് റോഷൻ
kattappana

കട്ടപ്പനയിൽ നിന്നും സിനിമയിലെത്തി വലിയ താരമാകാൻ കൊതിക്കുന്ന കിച്ചു എന്ന യുവാവിന്റെ കഥയാണ് നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷന്‍ പറയുന്നത് .കട്ടപ്പനയിലെ ഋത്വിക് റോഷനെന്നാണ് നാട്ടുകാർ അവനെ കളിയാക്കി വിളിക്കുന്നത്. എന്തായാലും സിനിമയിൽ സാക്ഷാൽ ഹൃതിക് റോഷനെക്കുറിച്ച് കൂടുതലൊന്നും പരാമർശിക്കുന്നില്ലെങ്കിലും തന്റെ പേരിൽ പുറത്തിറങ്ങിയ ഈ മലയാളചിത്രത്തെക്കുറിച്ച് ഈ ബോളിവുഡ് സൂപ്പർതാരവും അറിഞ്ഞെന്നാണ് പുതിയ വിവരം.

തന്റെ പേരിൽ പുറത്തിറങ്ങിയ ചിത്രത്തെക്കുറിച്ച് കൂടുതലറിയാൻ ഹൃതിക് താൽപര്യം പ്രകടിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിനോട് അടുപ്പമുള്ളവരും ആരാധകരുമാണ് ട്വിറ്റർ, ഫെയ്സ്ബുക്ക് മുതലായ സമൂഹമാധ്യമങ്ങളിലൂടെ സിനിമയെക്കുറിച്ച് അറിയിച്ചത്. ഹൃതിക് തീർച്ചയായും ചിത്രം കണ്ടിരിക്കണമെന്നാണ് ഇവർ പറയുന്നത്. മുംബൈയിലും കട്ടപ്പനയിലെ ഋത്വിക് റോഷൻ റിലീസിനൊരുങ്ങുന്നുണ്ട്. എന്തായാലും സാക്ഷാൽ ഹൃതിക് റോഷൻ ഈ ചിത്രം മുംബൈയിൽ എത്തി കാണുമോ എന്ന് കാത്തിരുന്ന് കാണാം.

അമര്‍ അക്ബര്‍ അന്തോണി എന്ന വമ്പന്‍ ഹിറ്റിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷനെ കേരളക്കര ഏറ്റെ‌ടുത്ത് കഴിഞ്ഞു. ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍. ചിത്രത്തിന്‍റെ ഒരു തിരക്കഥാകൃത്തും വിഷ്ണുവാണ്. 100 രൂപയ്ക്ക് 1000 രൂപയുടെ മൂല്യം തിരികെ നല്‍കുന്ന ചിത്രം എന്ന പരസ്യവാചകം അന്വര്‍ത്ഥമാക്കുകയാണ് ഈ കൊച്ചുസിനിമ

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം