ട്വിറ്ററിന്റെ ചരിത്രത്തില്‍ ഒന്‍പത് കോടി ഫോളോവേഴ്‌സ് ഉള്ള താരം ആരാണെന്ന് അറിയാമോ ?

0

ട്വിറ്ററിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ 9 കോടി ഫോളോവേഴ്‌സിനെ സ്വന്തമാക്കി .ആ താരം ആരാണെന്നോ ?; അമേരിക്കന്‍ ഗായികയും നടിയുമായ കാറ്റി പെറി. ട്വിറ്റര്‍ തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്.

2009 ഫെബ്രുവരിയിലാണ് കാറ്റി ട്വിറ്ററില്‍ ജോയിന്‍ ചെയ്യുന്നത്. 7,000ത്തിനടുത്ത് ട്വീറ്റുകള്‍ അവര്‍ ഇതുവരെ പോസ്റ്റ് ചെയ്തിട്ടുണ്ട്.കാറ്റി  കഴിഞ്ഞാല്‍ പിന്നെ ജസ്റ്റിന്‍ ബീബരാണ് ട്വിറ്ററില്‍ ഏറ്റവുമധികം ആരാധകര്‍ ഉള്ള വ്യക്തി . 8.4 കോടി ഫോളോവേഴ്‌സ്
ടെയ്‌ലര്‍ സ്വിഫ്റ്റ്,കിം കര്‍ദാഷിയന്‍ എന്നിവര്‍ പിന്നാലെ തന്നെ ഉണ്ട് .