ലോകത്തെ ഏറ്റവും വിലയേറിയ ഭക്ഷണപദാര്‍ഥമായ ഈ മീന്‍മുട്ട കൊണ്ട് മറ്റൊരു ഉപയോഗം കൂടിയുണ്ടെന്നു അറിയാമോ?

0

ലോകത്തെ ഏറ്റവും വിലയേറിയ ഭക്ഷണപദാര്‍ഥമാണ് കാവിയര്‍. കാവിയര്‍ എന്നാല്‍ ഒരു തരം മീന്‍മുട്ടയാണ്. ലോകത്തെ ഏറ്റവും വിലയേറിയ  ഭക്ഷണങ്ങളില്‍ മുഖ്യമാണ് ഇത്. കൂട്ടത്തില്‍ അല്‍മസ് കാവിയര്‍ ആണ് ഏറ്റവും മുന്തിയ ഉല്‍പ്പന്നം. ഈ പ്രത്യേക ഇനം ലഭിക്കുന്ന സ്റ്റോര്‍ അന്വേഷിക്കുക എന്നതുതന്നെ ദുഷ്ക്കരമാണ്.  രാജകീയ ഭക്ഷണങ്ങളുടെ ഗണത്തില്‍ പെടുന്ന ഇനമാണ് കാവിയര്‍ . വിറ്റാമിന്‍ എ, ബി, ഡി എന്നിവയുടെ കലവറയാണ് ഈ മുട്ടകള്‍. ഒരു ഔൺസ്‌ കാവിയറിന്‌ 200 മുതൽ 300 ഡോളർ വരെയാണ്‌ വില വരുന്നത്‌.

എന്നാല്‍ കഴിക്കാന്‍ ഇത്രയും വില നല്‍കേണ്ട ഈ കാവിയറിന് മറ്റൊരു ഉപയോഗംകൂടിയുണ്ട് . സൌന്ദര്യസംരക്ഷണം. അതെ ചര്‍മ്മകാന്തി കൂട്ടാനും  പ്രായത്തെ ചെറുക്കാനുമുള്ള വില കൂടിയ ക്രീമുകളിലും മറ്റും ഇവ ഒരു പ്രധാന്‍ ചേരുവയാണ്. ചര്‍മത്തിലെ ചുളിവുകളും മറ്റും മാറ്റാന്‍ ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ ഉപയോഗിക്കുന്ന കാലം കഴിഞ്ഞു. പ്രായത്തെ തടുത്ത് തിളങ്ങുന്ന ചര്‍മം നേടാന്‍ ഈ മീന്‍മുട്ടകൊണ്ടുള്ള ഫേഷ്യല്‍ വരെ ഇപ്പോള്‍ എത്തിക്കഴിഞ്ഞു. പക്ഷെ വില ഒന്നും സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയില്ലെന്ന് മാത്രം.