കാവ്യയ്‌ക്കൊപ്പമുള്ളത് മകള്‍ മഹാലക്ഷ്മിയോ?; വൈറൽ ചിത്രത്തിന്‍റെ സത്യം ഇതാണ്

കാവ്യയ്‌ക്കൊപ്പമുള്ളത് മകള്‍ മഹാലക്ഷ്മിയോ?; വൈറൽ ചിത്രത്തിന്‍റെ സത്യം ഇതാണ്
kavya-madhavan-mahalakshmi

ദിലീപ് കാവ്യ ദമ്പതികൾക്ക് ജനിച്ച കുട്ടിയുടെ ചിത്രം താരങ്ങൾ ഇതുവരെ പുറത്തുവിടാതിരുന്നതുകൊണ്ടുതന്നെ ഈ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ മുഴുവനും. അതിനിടയിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പേ  ഒരു കുട്ടിയ്ക്കൊപ്പമുള്ള കാവ്യയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ചിത്രങ്ങള്‍ വൈറലായി മാറിയതോടെ ഇത് മഹാലക്ഷ്മിയാണോ എന്നായി ആരാധകരുടെ ചോദ്യം.

എന്നാല്‍ കാവ്യയുടെ കുടെയുള്ളത് മകള്‍ മഹാലക്ഷ്മിയായിരുന്നില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ആകാശവാണി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ആകാശവാണി എന്ന സിനിമയുടെ ലൊക്കേഷനിലെ ചിത്രങ്ങളാണ് വൈറലായത്. സിനിമയുടെ അസിസ്റ്റന്റെ ക്യാമറാമാന്റെ മകളാണ് വൈറലായ ചിത്രത്തില്‍ കാവ്യയ്‌ക്കൊപ്പമുള്ളത്. വിജയ് ബാബുവിനെയും കാവ്യ മാധവനെയും പ്രധാനകഥാപാത്രങ്ങളാക്കി 2016ൽ റിലീസ് ചെയ്ത ചിത്രമാണ് ആകാശവാണി.

കഴിഞ്ഞ ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ചതിനാൽ  കുഞ്ഞിന് മഹാലക്ഷ്മി എന്നാണ് പേരിട്ടിരിക്കുന്നത്.മഹാലക്ഷ്മിയുടെ നൂലുകെട്ടിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കാവ്യ മാധവന്റെയും ദിലീപിന്റെയും മീനാക്ഷിയുടെയും ചിത്രങ്ങളായിരുന്നു പുറത്തു വന്നത്.

https://www.facebook.com/entertainmentmid/posts/312682312756257

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം