സുധാ ചന്ദ്രന്റെ പിതാവ് നടൻ കെ.ഡി. ചന്ദ്രൻ അന്തരിച്ചു

0

മുംബൈ: സിനിമ, നാടക നടന്‍ കെ.ഡി. ചന്ദ്രന്‍ (84) മുംബൈയില്‍ അന്തരിച്ചു. നടിയും നര്‍ത്തകിയുമായ സുധാ ചന്ദ്രന്റെ അച്ഛനാണ്. ഇരിങ്ങാലക്കുട കിഴക്കൂട്ട് മഠം കുടുംബാംഗമാണ്. സംസ്കാരം നടത്തി. മുംബൈയിലെ പ്രസിദ്ധമായ യു.എസ്.ഐ.എസ്. ലൈബ്രറിയുടെ ചീഫ് ലൈബ്രേറിയനായിരുന്നു.

ജൂനൂന്‍ (1992), ഹംഹെ രാഹി പ്യാര്‍ കെ (1993), തീസര കോന്‍ (1994), തേരെ മേരെ സപ്നേ (1996), വെന്‍ വണ്‍ ഫാള്‍സ് ഇന്‍ ലവ് (1998), ചൈനാ ഗേറ്റ് (1998), ഹര്‍ ദദില്‍ ജോ പ്യാര്‍ കരേഖാ (2000), പുകാര്‍ (2000), സഹാറത്ത് (2002), മേം മാധുരി ദീക്ഷിത് ബന്‍ന ചാഹ്തി ഹൂം (2003), കോയി മില്‍ ഗയ (2003) എന്നിവയാണ് ഇദ്ദേഹം അഭിനയിച്ച പ്രമുഖ ചിത്രങ്ങൾ.

വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട ഏക മകൾ സുധയെ നൃത്തവേദിയിൽ തിരികെയെത്തിച്ചത് പിതാവ് ചന്ദ്രന്റെ കൂടി നിശ്ചയദാർഢ്യമാണ്. ഭാര്യ: പരേതയായ തങ്കം. മരുമകൻ: രവി ദാങ്.