മേക്കപ്പിനൊന്നും ഒരുപരിധിയും ഇല്ലെന്നു മനസിലായില്ലേ; സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ കണ്ടു നോക്കൂ

1

ഇന്ന് സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ സഹായത്തോടെ ആളുകളെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം രൂപമാറ്റം വരുത്താന്‍ കഴിയുന്ന കാലമാണ്. ഇത്തരം പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. 

ചൈനക്കാരിയായി ക്വി എന്ന പെണ്‍കുട്ടി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോ കണ്ടാല്‍ സത്യത്തില്‍ ആരുമൊന്നു വാ പൊളിച്ചു പോകും. ക്വി ആരുടേയും സഹായമില്ലാെത നടത്തുന്ന മേക്കപ്പിനൊടുവില്‍ തിരിച്ചറിയാനാകാത്തവിധം മാറി പോകുന്നു. മേക്കപ്പ് ഇടാൻ തുടങ്ങുന്നതിനുമുമ്പുള്ള ആളാണെന്ന വിശ്വസിക്കാൻ പ്രയാസം. പലതരം ക്രീമുകളും കൺപീലികളും പുരികവുമെല്ലാം ഉപയോഗിച്ചുള്ള ക്വീയുെട മേക്കപ്പിന് സമൂഹമ മാധ്യമങ്ങളിൽ ധാരാളം കാഴ്ചക്കാരെയാണ് ലഭിച്ചത്. ചൈനീസ്  പ്ലാറ്റ്ഫോമിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം മറ്റുള്ള സമൂഹ മാധ്യമങ്ങളിലും വ്യാപകമായി ഷെയർ ചെയ്യപ്പെട്ട വിഡിയോ ഇതുവരെ ഒൻപതു മില്യൺ ആളുകൾ കണ്ടു കഴിഞ്ഞു.