ഈ ദ്വീപിലേക്ക് കയറുന്നവര്‍ക്ക് പിന്നീട് ഒരു മടക്കം ഇല്ല

0

ഒരിക്കല്‍ കയറിയാല്‍ പിന്നെ മടക്കമില്ലാത്തൊരു ദ്വീപ്‌. അതാണ്‌ രാജ്യമായ കെനീയയുടെ വടക്ക്പടിഞ്ഞാറുള്ള ഒരു ദ്വീപിന്റെ പ്രത്യേകത. ഇവിടെ  ‘തുര്‍കണ’ എന്ന തടാകത്തെന ചുറ്റീ അനേകം ചെറുചെറു ദ്വീപസമൂഹങ്ങള്‍ ഉണ്ട്. ഒരോ ചെറു ദ്വീപും ഒരോ ഗോത്രവര്‍ഗ്ഗ സമൂഹങ്ങളുടെയും ആസ്ഥാനമാണ്.
മീന്‍പിടുത്തം ആണ് ഇവരൂടെയെല്ലാം പ്രധാന ഉപജീവനമാര്‍ഗ്ഗം. ഇത്തരത്തില്‍ പെട്ട ഒരൂ കുഞ്ഞന്‍ ദ്വീപാണ് ‘എന്‍വൈടെന്‍റ്'(envaitent). അതായത് തിരിച്ചുവരവില്ലാത്ത ദ്വീപ്‌.

തടാകത്തിന്‍റെ സ്വഭാവ വിശേഷമെന്തന്നാല്‍ ഒരോ ഭാഗങ്ങളിലും ഓരോ തരം മീനുകളാണ് ലഭിക്കുന്നത്. അത്കൊണ്ട് ദ്വീപ സമൂഹങ്ങളീല്‍ താമസിക്കുന്ന പല ഗോത്രവര്‍ഗ്ഗങ്ങളും തങ്ങളുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന മീനുകള്‍ കൈമാറ്റം ചെയ്യാനായീ പരസ്പരം മറ്റുള്ള ദ്വീപുകളീല്‍ ചെല്ലാന്‍ അനുമതി നല്‍കിയിരുന്നൂ. 1900കളില്‍ എന്‍വൈഡന്‍റ് ദ്വീപില്‍ 60 ഓളം കുടുംബങ്ങള്‍ താമസിച്ചിരുന്നു.

ഇതിലൊന്നും പെടാതെ ജീവിച്ചിരുന്ന ഗ്രോത്രവര്‍ഗ്ഗമായിരുന്നു എന്‍വിഡൈന്‍റ് ദ്വീപിലുള്ളവര്‍. അപൂര്‍വ്വമായി മാത്രം മറ്റൂള്ള ദ്വീപ് തീരങ്ങള്‍ വഴി അവര്‍ സഞ്ചരിക്കുകയുള്ളു. ബാക്കിയുള്ള സമയം ദ്വീപില്‍ തന്നെ കഴിച്ച് കൂട്ടുകയായിരുന്നു ഇവരുടെ രീതീ. അങ്ങനെയിരിക്കെ വല്ലപ്പോഴും മാത്രം പുറത്ത് വന്ന് കൊണ്ടിരുന്ന അവരെ ഒരു നാള്‍ കാണാതായി. പിന്നീട് അവരുടെ അംഗസംഖ്യ കുറയുന്നതായി മറ്റുള്ള ദ്വീപ് നിവാസികള്‍ ശ്രദ്ധിച്ചു. ആരോടും ഇടപഴകാന്‍ കൂട്ടാക്കത്തവരായത് കൊണ്ട് മറ്റുള്ളവര്‍ ഒന്നും ചോദിക്കാനും മെനക്കെട്ടില്ല. മാത്രവുമല്ല അവരില്‍ കണ്ട സ്വഭാവമാറ്റ വ്യതിയാനങ്ങളും സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തി.

രാത്രികാലങ്ങളില്‍ എന്‍വിഡൈന്‍റ് ദ്വീപില്‍ കേള്‍ക്കുന്ന അട്ടഹാസങ്ങളും നിലവിളികളും, ആര്‍ത്തനാദങ്ങളും മറ്റുള്ള ദ്വീപുകളില്‍ ഒരു നേര്‍ത്തശബ്ദം പോലെ കേട്ടിരുന്നു. കുറെ നാള്‍ കഴിഞ്ഞ് ആ ദ്വീപിലെ ആളുകളുടെ തുര്‍കണ തടാകത്തിലെ അസാന്നിദ്ധ്യം അവര്‍ ഗൗനിക്കാന്‍ തുടങ്ങി. എന്താണ് അവര്‍ക്ക് സംഭവിച്ചതെന്നറിയാന്‍ ദ്വീപ സമൂഹങ്ങളീലെ ഗോത്രത്തലവന്‍മാര്‍ കുറച്ച്പേരെ അങ്ങോട്ടേക്കയക്കാന്‍ തീരുമാനീച്ചു. അന്വേഷിക്കാന്‍ പോയവര്‍ മടങ്ങിവന്നില്ല. പിന്നീട് കുറെയധികം ആളുകളെ പലതവണ അയച്ചെങ്കിലും അവരൊന്നും തന്നെ മടങ്ങിവന്നില്ല.

ഈ ‘ദൂരൂഹ ദ്വീപീനെ ‘കുറിച്ച് ആദ്യമായി അറിയുന്നത്. ”വിവിയന്‍ ഫ്യൂച്ച്”എന്ന അമേരീക്കന്‍ ഭൗമ ശാസ്ത്രഞ്ജന്‍ വഴിയാണ്. തൂര്‍കണ തടാകത്തിന്‍റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ പഠിക്കാന്‍ 1934ല്‍ ഫ്യൂച്ചും സംഘവും ഈ ദ്വീപസമൂഹങ്ങളീല്‍ വരുകയുണ്ടായി. ദ്വീപ് നിവാസികളീല്‍ നിന്നൂം ‘എന്‍വിഡൈന്‍റ് ദ്വീപിനെപ്പറ്റി കേട്ടറിഞ്ഞ ഫ്യൂച്ച് തന്‍റെ പര്യവേക്ഷണ സംഘത്തിലുണ്ടായീരുന്ന മാര്‍ട്ടിന്‍ ഷെഫീല്‍സ്, ബില്‍ ഡൈസണ്‍ എന്നപേരുള്ള രണ്ടുപേരെ സര്‍വ്വ സന്നാഹങ്ങളോടെ അങ്ങോട്ടേക്കയച്ചു.