രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്; ഐശ്വര്യകേരള യാത്രയില്‍ പങ്കെടുക്കും

0

ആലപ്പുഴ∙ നടനും സംവിധായകനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ വേദിയിൽ രമേഷ് പിഷാരടിയുമെത്തും. ഐശ്വര്യകേരളയാത്ര ഇന്ന് വൈകിട്ട് ഹരിപ്പാട് എത്തുമ്പോള്‍ രമേഷ് പിഷാരടി സ്വീകരണ യോഗത്തില്‍ പങ്കെടുക്കും.

കോണ്‍ഗ്രസിന്റെ ഭാഗമായി പ്രചാരണ രംഗത്ത് പ്രവര്‍ത്തിക്കുമെന്ന് രമേഷ് പിഷാരടി സ്ഥിരീകരിച്ചു. ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും അദ്ദേഹം ടെലിഫോണ്‍ മുഖേന ചര്‍ച്ച നടത്തിയിരുന്നു.

നടൻ ധർമജൻ ബോൾഗാട്ടി കോൺഗ്രസിനായി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾക്കു പിന്നാലെയാണു രമേഷ് പിഷാരടിയുടെ പാര്‍ട്ടി പ്രവേശനം. കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാന്‍ തയാറെന്ന് ധർമജൻ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.