
കൽപ്പറ്റ: മഴമേഘങ്ങൾ മാറി ആകാശം തെളിഞ്ഞതോടെ കേരളത്തിലെ പല ജില്ലകളിലും ശക്തമായ തണുപ്പ് അനുഭവപ്പെട്ടിരിക്കുകയാണ്. പ്രത്യേകിച്ചും മൂന്നാർ, വയനാട് പോലുള്ള മലയോര പ്രദേശങ്ങൾ തണുപ്പിൽ ആണ്ടിരിക്കുകയാണ്. മൂന്നാറിൽ ചിലയിടങ്ങളിൽ താപനില മൈനാസവുകയും വയനാട് ജില്ലയിലെ പല ഭാഗങ്ങളിലും താപനില 15 ഡിഗ്രിയിൽ താഴെയാവുകയും ചെയ്തതായി ഗൂഗിൾ വിവരം നൽകുന്നു. ഏറെക്കാലത്തിന് ശേഷമാണ് വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇത്ര കഠിനമായ തണുപ്പ് അനുഭവപ്പെടുന്നത്. കേരളത്തിലെ പല സമതല പ്രദേശങ്ങളിലും 19 ഡിഗ്രിയിൽ താഴെയാണ് രാത്രികാലങ്ങളിലെ താപനില.