ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക്!!

0
kerala blasters

അവേശോജ്ജ്വലമായ പോരാട്ടതിനൊടുവില്‍ ഡല്‍ഹി മുട്ടുമടക്കി, കേരളാ ബ്ലാസ്റ്റേഴ്സ് ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ ഷൂട്ടൗട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. ഡല്‍ഹിക്കെതിരെ മൂന്ന് ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. ഹോസുവും ബെല്‍ഫോര്‍ട്ടും മുഹമ്മദ് റഫീക്കും ബ്ലാസ്റ്റേഴ്‌സിന്റെ വിജയശില്‍പികളായി.

21ാം മിനിറ്റിൽ മാഴ്സെലീന്യോയിലൂടെ ഡൽഹിയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. എന്നാല്‍ അക്രമിച്ചു കളിച്ച ഡല്‍ഹിക്ക് ആദ്യപാദ സെമിയിലെ തോല്‍വിയാണ് തിരിച്ചടിയായത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.