വിജയനും മോഹനയും 2018 ല്‍ അടുത്ത യാത്രയ്ക്ക് ഒരുങ്ങുന്നു; എവിടെക്കെന്നോ ?

1

ശ്രീ ബാലാജി കാപ്പി കടയില്‍ നിന്നും വിജയനും മോഹനയും വീണ്ടോമൊരു വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. ഇതിനോടകം 18 രാജ്യങ്ങളിലാണ് കൊച്ചിയിലെ ഈ ദമ്പതികള്‍ പോയിരിക്കുന്നത്.വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ സയവും പണവും ഇല്ലെന്നു പരാതി പ്പെടുന്നവരിലെ വ്യത്യസ്തരാണ് ഈ വൃദ്ധദമ്പതികള്‍. 44 വർഷമായി ഇവര്‍ ജീവിതമാരംഭിച്ചിട്ടുണ്ട്. ചെറിയൊരു  ചായക്കടയാണ് വരുമാനമാര്‍ഗ്ഗം. എങ്കിലും ഇവരുടെ സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല.

2018 ൽ ഇവര്‍ പോകാന്‍ പോകുന്നത് ചൈനയിലെക്കാണ്. ഏപ്രിലിലാണ് സന്ദർശനം. അമേരിക്ക, ബഹ്റൈൻ, ഈജിപ്റ്റ്, ഫ്രാൻസ്, സിംഗപ്പൂർ, വെനീസ്, ഇസ്രയേൽ, ബ്രിട്ടൺ…ഇതുവരെ ഇവര്‍ സഞ്ചരിച്ച രാജ്യങ്ങളുടെ നിര നീളുകയാണ്. രണ്ടും പെൺമക്കളും നാലു കൊച്ചു മക്കളുമാണ് ഈ ദമ്പതികള്‍ക്ക്.തൊണ്ണൂറുകളുടെ പകുതിയിലാണ് വിജയൻ കൊച്ചിയിൽ ചായക്കട തുടങ്ങുന്നത്. അതുവരെ ചായ കൊണ്ടു നടന്നു വിൽക്കുന്നതായിരുന്നു വിജയന്റെ ജോലി. സ്റ്റീൽ പാത്രത്തിൽ ചായയുമായി നഗരം മുഴുവൻ കറങ്ങുക. പക്ഷേ, അന്നുമുതലേ തങ്ങളുടെ സമ്പാദ്യത്തിൽ ഒരു ഭാഗം ദമ്പതികൾ സൂക്ഷിച്ചു വയ്ക്കുന്നത് പതിവായിരുന്നു. ആദ്യത്തെ രാജ്യാന്ത യാത്ര ജെറുസലമിലേക്കായിരുന്നു.പിന്നെ അതൊരു പതിവാക്കി. ഇവര്‍ക്ക് ബാങ്ക്  ലോണ്‍ നല്‍കാന്‍ ബാങ്കുകള്‍ക്കും സന്തോഷമാണ്. ഒരുവട്ടത്തെ കടം തീര്‍ന്നു കഴിഞ്ഞാല്‍ പിന്നെ അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പാണ്.