ജേക്കബ് തോമസിന്‍റെ സസ്പെൻഷൻ വീണ്ടും നീട്ടി

1

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന് സസ്പെൻഷൻ വീണ്ടും നീട്ടി. നേരത്തെ സസ്പെൻഷനിൽ ആയിരുന്നു ഇദ്ദേഹത്തിന് സസ്പെൻഷൻ മൂന്നാംതവണയാണ് വീണ്ടും നീട്ടുന്നത്. ജേക്കബ് തോമസിനെ വീണ്ടും സസ്പെൻഡ് ചെയ്യണമെന്ന് കഴിഞ്ഞദിവസം അന്വേഷണ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഇദ്ദേഹത്തിന് എതിരായുള്ള അച്ചടക്കരാഹിത്യം അന്വേഷിക്കുന്ന കമ്മീഷനാണ് ശുപാർശ ചെയ്തത്. ആറുമാസത്തേക്കാണ് സസ്പെൻഷൻ. ഓഖിയുമായി ബന്ധപ്പെട്ട് പുസ്തകമെഴുതി സർക്കാരിനെ വിമർശിച്ചതിനും സർക്കാർ നടപടിയെ വിമർശിച്ച തിനുമാണ് ഡിജിപി ജേക്കബ് തോമസിനെ മുൻപ് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി ഒരു വർഷം പൂർത്തിയായ സാഹചര്യത്തിൽ സസ്പെൻഷൻ നീട്ടണമെങ്കിൽ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് അനുമതി വേണം കേന്ദ്ര അനുമതിക്കായി അപേക്ഷിക്കാം. അപേക്ഷിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല ഈ സാഹചര്യത്തിലാണ് കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ ജേക്കബ് തോമസിനെ വീണ്ടും സസ്പെൻഡ് ചെയ്ത ശേഷം കേന്ദ്രസർക്കാരിനെ അനുമതിക്കായി അയക്കുന്നത്.