വടക്കൻ കേരളത്തിൽ ശക്തമായ മഴ, 7 ജില്ലകളിൽ യെല്ലോ അലർട്ട്

0

തിരുവന്തപുരം: കേരളത്തില്‍ മഴ ശക്തമായി. വടക്കന്‍ കേരളത്തില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കർണാടക തീരം മുതൽ കേരളതീരം വരെ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ അടുത്ത മൂന്നു ദിവസം വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തൃശ്ശൂര്‍ പെരിങ്ങല്‍കുത്ത് ഡാം രാവിലെ പതിനൊന്ന് മണിക്ക് തുറക്കും. 200 ക്യൂമെക്‌സ് വരെ ജലമാണ് പുറത്തുവിടുക. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.