കാക്കത്തുരുത്ത് ദ്വീപിലെ സൂര്യാസ്തമയം കേരളത്തിനു നേടി തന്നത് നാഷണല്‍ ജോഗ്രഫികിന്റെ ‘ലോകസഞ്ചാര പട്ടിക’യില്‍ ഒരിടം

0

കേരളത്തിനു അഭിമാനിക്കാം .ലോകത്തിലെ പ്രമുഖ മാസികയിലൊന്നായ നാഷനല്‍ ജ്യോഗ്രഫിക് മാസികയുടെ 24 മണിക്കൂര്‍ ലോകസഞ്ചാരപ്പട്ടികയില്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളവും ഇടം നേടി .ദക്ഷിണേഷ്യയില്‍ നിന്നു പട്ടികയില്‍ ഇടം നേടിയ ഏക സ്ഥലമാണു കേരളം.

ആലപ്പുഴയിലെ കാക്കത്തുരത്തിനെയാണ് കേരളത്തിൻറെ മനോഹരമായ സന്ധ്യയുടെ വിളനിലമായി നാഷണൽ ജ്യോഗ്രാഫിക് കണ്ടെത്തിയിരിക്കുന്നത്. ഇവിടുത്തെ സൂര്യാസ്തമയമാണു കേരളത്തിന് ഈ അതുല്യസ്ഥാനം നേടിക്കൊടുത്തത്.  നോര്‍വെയിലെ പ്രശസ്തമായ അറോറ ബോറിയാലിസില്‍ തുടങ്ങുന്ന നാറ്റ് ജിയോയുടെ ഒരു ദിവസത്തെ പര്യടനം ലോകത്തിലെമ്പാടുമുള്ള ഒരോ മനോഹര ഇടങ്ങളില്‍ ഒരോ സമയങ്ങളിലും ലഭിക്കുന്ന അപൂര്‍വ ചാരുത വിഷയമാക്കിയുള്ളതാണ്.

കേരളത്തിലെ കാക്കത്തുരുത്തില്‍ ആറുമണിയോടെ അസ്തമയത്തിന്റെ സൗന്ദര്യം അനുപമമാണെന്നു മാസിക ചൂണ്ടിക്കാട്ടുന്നു. അസ്തമയ ദൃശ്യങ്ങള്‍ക്കൊപ്പം കേരളത്തിലെ സന്ധ്യാവേളകളെപ്പറ്റിയുള്ള മാസികയില്‍ ലഘുവിവരണവുമുണ്ട്.നാഷണൽ ജ്യോഗ്രാഫിക് പ്രകാരം കേരളത്തിൻറെ സന്ധ്യകൾ മനോഹരം മാത്രമല്ല, സംഭവബഹുലമാണ്. തമസിനെ അകറ്റാനുള്ള ദീപം തെളിയിക്കൽ, പ്രാർത്ഥനകൾ എന്നിങ്ങനെ പലതുണ്ട്.

കാക്കത്തുരുത്തിൻറെ പ്രത്യേകതകളായി പറയുന്നത്, സാരി ധരിച്ച സ്ത്രീകൾ കൂട്ടത്തോടെ വീടണയുന്നു, മീൻപിടിത്തക്കാർ സന്ധ്യാദീപം തെളിയിക്കുന്നു, അഴിമുഖങ്ങളിൽ ചീനവല കെട്ടുന്നു, ശലഭങ്ങളെ വാവലുകൾ ഇരയാക്കുന്നു…..എന്നിവയൊക്കെയാണ്.പക്ഷെ നമ്മള്‍ മലയാളികള്‍ക്ക് അറിയാമല്ലോ ഇതെല്ലാം കേരളത്തിലെ എല്ലാ സ്ഥലങ്ങളിലുമുണ്ട്  എന്ന് .

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.