ആറ് വർഷത്തെ പ്രണയം: പട്ടാമ്പിക്കാരിയെ സ്വന്തമാക്കി ഇറ്റലിക്കാരൻ

ആറ് വർഷത്തെ പ്രണയം: പട്ടാമ്പിക്കാരിയെ സ്വന്തമാക്കി ഇറ്റലിക്കാരൻ
24-image-2023-04-16T082706.076

ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ പട്ടാമ്പി മുതുതല സ്വദേശി വീണക്ക് വരനായി ഇറ്റാലിയൻ പൗരൻ ഡാരിയോ. വിമാനയാത്രക്കിടെ പരിചയപ്പെട്ട് തുടങ്ങിയ പ്രണയത്തിന് ഒടുവിൽ ഇരുവർക്കും മംഗല്യസാഫല്യം.

2017 ൽ ഉപരിപഠനത്തിനായി യുഎസിലേക്കുള്ള യാത്രക്കിടയിലാണ് പട്ടാമ്പി മുതുതല സ്വദേശി വീണ ഇറ്റലിയിൽ നിന്നുള്ള ഡാരിയോയെ പരിചയപ്പെടുന്നത്.പിന്നീട് ഇരുവരും തമ്മിലുളള സൗഹൃദം തുടർന്നു.സൗഹൃദം പിന്നീട് പ്രണയത്തിലേക്കും.കഴിഞ്ഞ വർഷമാണ് വീണ പ്രണയത്തെ കുറിച്ച് വീട്ടിലറിയിച്ചത്.ഇരുവീട്ടുകാരും സമ്മതമറിയിച്ചതോടെ കഴിഞ്ഞ വർഷം യുഎസിൽ വെച്ച് ഇരുവരും വിവാഹം ഔദ്യോഗികമാക്കി വീണയുടെ പഠനം പൂർത്തിയായി നാട്ടിലെത്തിയതോടെ കുടുംബക്ഷേത്രത്തിലെ കതിർമണ്ഡപത്തിൽ വെച്ച് ഡാരിയോ വീണയെ പുഷ്പഹാരമണിയിച്ചു.

ആദ്യമായാണ് ഇന്ത്യയിലെത്തുന്നതെന്നും ബന്ധത്തിൽ സന്തോഷമുണ്ടെന്നും വരൻ ഡാരിയോ പറയുന്നു.വരും ദിവസങ്ങളിൽ കേരളത്തിലെ കൂടുതൽ സ്ഥലങ്ങൾ കാണാൻ ആഗ്രഹമുണ്ടെന്നും ഡാരിയോ പറഞ്ഞു.

പ്രതികൂല കാലാവസ്ഥ മൂലം ഡാരിയോയുടെ കുടുംബം ചടങ്ങിനെത്തിയിട്ടില്ല. വിവാഹ ചടങ്ങുകൾക്ക് ശേഷം ഇരുവരും ഇറ്റലിയിലേക്ക് തിരിക്കും.ഐടി മേഖലയിലാണ് ഇരുവരും തൊഴിലെടുക്കുന്നത്.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ