കേരള സമാജം കെ ആര്‍ പുരം  സോണ്‍ പുതിയ ഡയാലിസിസ് കേന്ദ്രം ഉത്ഘാടനം ചെയ്തു.

1

ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ രണ്ടാമത്തെ  ഡയാലിസിസ് കേന്ദ്രത്തിനു  തുടക്കം കുറിച്ചു.

നിര്‍ധനരായ വൃക്ക രോഗികളെ സഹായിക്കാനായാണ് കേരള സമാജം കെ ആര്‍ പുരം സോണിന്റെ നേതൃത്വത്തില്‍ കൃഷ്ണ രാജപുരം ശ്രീ  ലക്ഷ്മി  സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പുതിയ കേന്ദ്രം തയ്യാറാക്കിയത്

ശ്രീക്ഷ്മി ഹോസ്പിറ്റല്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പുതിയ ഡയാലിസിസ് കേന്ദ്രത്തിന്റെ ഉത്ഘാടനം  കെ ആര്‍ പുരം എം എല്‍ എ ബൈരതി ബസവരാജ് നിര്‍വഹിച്ചു. സോണ്‍  ചെയര്‍മാന്‍ പി ദിവാകരന്‍  അധ്യക്ഷത വഹിച്ചു ,  ശ്രീ  ലക്ഷ്മി ഹോസ്പിറ്റല്‍ ഡയറക്ടര്‍  ഡോ: എ സി സാംബശിവ , ഹോസ്പിറ്റല്‍

ഡയറക്ടര്‍ ജയമാല,കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍ , ജനറല്‍ സെക്രട്ടറി റജികുമാര്‍ , രാഘവേന്ദ്ര  കണ്‍വീനര്‍ മോഹനന്‍ പിള്ള , ഹനീഫ് എം , രാഘവന്‍ നായനാര്‍    തുടങ്ങിയവര്‍ സംബന്ധിച്ചു.

രണ്ടു ഡയാലിസിസ് മഷീനുകളാണ് ഈ കേന്ദ്രത്തില്‍ തയ്യാറാക്കിയിരിക്കുന്നത്.

നിലവില്‍ കേരള സമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ കമ്മനഹള്ളി സ്പെഷ്യലിസ്റ്റ് ആസ്പത്രിയുമായി സഹകരിച്ച് രണ്ടു ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . ഇതിനോടകം നാലായിരത്തില്‍ അധികം  ഡയാലിസിസുകളാണ് ഈ കേന്ദ്രത്തി ലൂടെ പാവപ്പെട്ട രോഗികള്‍ക്ക് സമാജം ലഭ്യമാക്കിയിരിക്കുന്നതെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ പറഞ്ഞു .

വിശദ വിവരങ്ങള്‍ക്ക്-  9448811111, 9448703225