12 വയസിനു താഴെ പ്രായമുള്ള കുട്ടിക്ക് ഇരുചക്ര വാഹനത്തില്‍ യാത്രാനുമതി; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം

12 വയസിനു താഴെ പ്രായമുള്ള കുട്ടിക്ക് ഇരുചക്ര വാഹനത്തില്‍ യാത്രാനുമതി; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം
bike_1437330827_sm

ഇരുചക്രവാഹനങ്ങളിലെ കുട്ടികളുമായുള്ള യാത്രയില്‍ ഇളവുതേടി കേന്ദ്രത്തിന് കത്തയച്ച സംസ്ഥാന സര്‍ക്കാര്‍. പന്ത്രണ്ട് വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിക്ക് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. വിഷയത്തില്‍ കേന്ദ്രത്തിന്റെ തീരുമാനത്തിന് ശേഷം പിഴ ഈടാക്കിയാല്‍ മതിയെന്നാണ് നേരത്തെയുള്ള തീരുമാനം.

ഇരുചക്രവാഹനങ്ങളില്‍ കുട്ടികളോടൊപ്പമുള്ള യാത്രയാണ് എഐ ക്യാമറ സര്‍ക്കാര്‍ അവതരിപ്പിച്ചപ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടായ വലിയ ആശങ്ക. ഇരുചക്രവാഹനങ്ങളില്‍ അച്ഛനും അമ്മയും സഞ്ചരിക്കുന്നതിനൊപ്പം ഒരു കുട്ടിയും കൂടി സഞ്ചരിച്ചാല്‍ പിഴ ഈടാക്കും എന്നുള്ളതായിരുന്നു എഐ ക്യാമറാ നിരീക്ഷണത്തിലെ വ്യവസ്ഥ. എന്നാല്‍ അതിനെതിരെ വലിയ തരത്തിലുള്ള വികാരം ഉയര്‍ന്നതിന് പിന്നാലെയാണ് വിദഗ്ധ സമിതി യോഗം ഗതാഗത വകുപ്പ് ചേര്‍ന്നത്.

യോഗത്തിനുശേഷമാണ് നിയമഭേദഗതി അടക്കമുള്ള കാര്യങ്ങള്‍ അറിയിക്കാനുള്ള തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇളവ് തേടി കേന്ദ്രത്തിന് കത്തയച്ചത്. പന്ത്രണ്ട് വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടിക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കണം എന്നുള്ളതാണ് കത്തിലെ ആവശ്യം.

ഇതുമായി ബന്ധപ്പെട്ട നിയമത്തിലടക്കമുള്ള കാര്യങ്ങളില്‍ ഭേദഗതി വരുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നത്. വിഷയത്തില്‍ കേന്ദ്രത്തിന്റെ തീരുമാനം വന്നതിനുശേഷം പിഴ ഈടാക്കാം എന്നാണ് നിലവില്‍ ഗതാഗത വകുപ്പും സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിട്ടുള്ളത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം