സംസ്ഥാനത്ത് സിനിമ തിയറ്ററുകൾ ഇന്ന് വീണ്ടും തുറക്കുന്നു; പ്രദർശനം ബുധൻ മുതൽ

0

കൊച്ചി ∙ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്തു സിനിമ തിയറ്ററുകൾ ഇന്നും വീണ്ടും തുറക്കുന്നു. തിയറ്ററുകൾ തുറന്നാലും ബുധനാഴ്ചയോടെ മാത്രമേ പലയിടത്തും ആദ്യ പ്രദർശനം ആരംഭിക്കൂ. തുറക്കുന്നതിനു മുന്നോടിയായി പ്രൊജക്ടറുകൾ പ്രവർത്തന സജ്ജമാണെന്നു വിലയിരുത്തി. വെള്ളിയാഴ്ച മുതൽ എല്ലായിടത്തും സാധാരണ പോലെ ഷോ തുടങ്ങും.

ജയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ ’, ‘വെനം 2’, ജോജു ജോർജ് ചിത്രം ‘ സ്റ്റാർ’, തമിഴ് ചിത്രം ‘ഡോക്ടർ’ (ശിവകാർത്തികേയൻ), എന്നിവയാണ് ആദ്യ റിലീസുകൾ.

രജനീകാന്ത് ചിത്രം അടക്കം തമിഴ്–ഹിന്ദി ദീപാവലി റിലീസുകൾ അടുത്തയാഴ്ച എത്തും. നവംബ‍ർ മധ്യത്തോടെ ‘കുറുപ്പ്’ ( ദുൽഖർ സൽമാൻ ), ‘കാവൽ’ ( സുരേഷ് ഗോപി ), ‘ഭീമന്റെ വഴി’ എന്നിവയും പ്രദർശനത്തിനെത്തിയേക്കും. ജനുവരി വരെയുള്ള സിനിമകളുടെ ചാർട്ടിങ് ഏകദേശം പൂർത്തിയായിട്ടുണ്ട്.

പകുതി സീറ്റുകളിൽ മാത്രമാണു പ്രവേശനം. വാക്സീൻ രണ്ടു ഡോസും എടുത്തിരിക്കണം. എന്നാൽ മറ്റു സംസ്ഥാനങ്ങളിലേതു പോലെ ഒറ്റ ഡോസ് വാക്സീൻ എടുത്തവരെയും അനുവദിക്കണമെന്നും തിയറ്ററുകളിൽ 100 ശതമാനം പ്രവേശനത്തിന് അനുമതി നൽകണമെന്നും ഫിയോക് പ്രസിഡന്റ് കെ.വിജയകുമാർ, ജനറൽസെക്രട്ടറി സുമേഷ് ജോസഫ് എന്നിവർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.