ഓണം കഴിയുന്നതോടെ സിക വൈറസ് കേരളത്തിലേക്കും?

0

സിംഗപ്പൂരില്‍ സിക വൈറസ് ബാധ പടരുന്ന സാഹചര്യം കേരളത്തില്‍ ആശങ്കയുണ്ടാക്കുന്നു. ഈ ഓണം അവധിയ്ക്ക് കേരളത്തിലേക്കെത്തുന്ന സിംഗപൂര്‍ മലയാളികളില്‍ നിന്ന് സിക വൈറസ് ബാധ കേരളത്തില്‍ പിടിമുറുക്കുമോ എന്നാണ് ആരോഗ്യരംഗം ഗൗരവകരമായി പരിശോധിക്കുന്നത്.

സിക വൈറസ് ബാധയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന മലയാളികളില്‍ പലരും ഓണം വെക്കേഷന്‍ ആസ്വദിക്കാനായി കേരളത്തിലേക്കെത്തിയിട്ടുണ്ട്. സിംഗപൂരില്‍ ഇത് വരെ 329 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ എട്ട് പേര്‍ ഗര്‍ഭിണികളാണ്.
കേരളത്തില്‍ രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ സിക വൈറസ് കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ ലഭ്യമാക്കിയിട്ടുണ്ട്. സിംഗപൂരില്‍ നടത്തുന്ന അതേ നിലവാരത്തിലുള്ള പരിശോധനകളാണ് ഇവിടെയും ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 7 നു ശേഷം കേരളത്തിലേക്കെത്തിയ സിംഹപൂര്‍ മലയാളികള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
പനിയോ, പനിയോടുകൂടിയ ശരീരംവേദന,. ശരീരത്തില്‍ പാടുകള്‍, കണ്ണില്‍ ചുവപ്പ് എന്നീ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് ഡോ. ഇ ശ്രീകുമാര്‍( [email protected]) ഡോ. ഐപ്പ് ജോസഫ്([email protected]) എന്നിവരുമായി ബന്ധപ്പെടുകയും ഫോണ്‍ നമ്പര്‍ നല്‍കുകയുമാവാം.  സെന്‍ററില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ ഉടന്‍ രോഗിയുമായി ബന്ധപ്പെടുകയും, രക്ത പരിശോധനയക്കുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യും.