മലയാളി യുവാവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി

0

ദുബായ് ∙ മലയാളി യുവാവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്‌ ബാലുശ്ശേരി സ്വദേശി കിനാലൂർ പുതിയോട്ടിൽ ഗോകുലന്റെ മകൻ അതുൽ ദാസി(27)നെയാണ് മരിച്ച നിലയിൽ ദുബായ് പൊലീസ്‌ കണ്ടെത്തിയത്‌. ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞമാസം 13 നാണ് അതുൽദാസ്‌ മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

ബന്ധുക്കളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ദുബായ്‌ പൊലീസ്‌ ഇന്ത്യൻ കോൺസുലേറ്റിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അതുൽദാസിന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഞായറാഴ്ച രാത്രി എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേയ്ക്ക്‌ കൊണ്ടുപോകും.മാതാവ്: ചന്ദ്രിക, ഭാര്യ: ശരണ്യ.