മലയാളി യുവാവ് ഉമ്മുൽഖുവൈനിൽ മുങ്ങി മരിച്ചു

0

ദുബായ്: ഉമ്മുൽഖുവൈൻ കടലിൽ നീന്താനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. കോട്ടയം സൗത്ത് പാമ്പാടി ആഴംചിറ വീട്ടിൽ അൽഫോൻസിന്റെ മകൻ അഗസ്റ്റിൻ ആഗ്നൽ (29) ആണു മരിച്ചത്. വെള്ളിയാഴ്ച സന്ധ്യയോടെ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടമെന്നാണു വിവരം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി അറിയിച്ചു. മറ്റൊരു സംഭവത്തിൽ അറബ് യുവാവും മുങ്ങിമരിച്ചു.

മൂന്നു പേരെ ബീച്ചിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. കടലിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അധികൃതർ മുന്നറിയിപ്പുകൾ നൽകിയിട്ടും അപകടങ്ങൾ തുടർക്കഥയാവുകയാണ്. മേയിൽ കുട്ടികളുൾപ്പെടെ മൂന്നു പേർ മുങ്ങിമരിച്ചിരുന്നു.