ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ക്കുള്ള സഹായം തുടരുന്നു.

1

കേരള സമാജത്തിന്‍റെ ഇരുപത്തി അഞ്ചാമത്തെ വാഹനം ഇന്ദിരാനഗര്‍ കെ എന്‍ ഇ ട്രസ്റ്റ് ക്യാമ്പസില്‍ നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ടു. കേരള സമാജം പ്രസിഡണ്ട് സിപി രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇരുപത്തി അഞ്ചാമത്തെ വാഹനം ബാംഗ്ലൂര്‍ സെന്‍ട്രല്‍ എം പി പി സി മോഹന്‍ ഫ്ലാഗ് ഓഫ്‌ ചെയ്തു.

കേരള സമാജം വൈസ് പ്രസിഡണ്ട് പി വിക്രമന്‍, ജനറല്‍ സെക്രട്ടറി റജി കുമാര്‍ ,ജോയിന്റ് സെക്രട്ടറി ജെയ്ജോ ജോസഫ് , അസിസ്ടന്റ്റ് സെക്രട്ടറി വി എന്‍ ജൊസഫ് ,കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി എച് പത്മനാഭന്‍ , സെക്രട്ടറി സി ഗോപിനാഥന്‍ , ട്രഷറര്‍ വിനേഷ്, രാഘവന്‍ നായനാര്‍, മുരളീധരന്‍ , ജോര്‍ജ് തോമസ്‌ , ദാമോദരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒരു കോടിയിലധികം വില വരുന്ന അവശ്യവസ്തുക്കളാണ് കേരള സമാജത്തിന്റെ നേതൃത്വത്തില്‍ വയനാട്, പാലക്കാട്‌, തൃശൂര്‍, എറണാകുളം , ഇടുക്കി, ആലപ്പുഴ , പത്തനംതിട്ട , തിരുവനന്തപുരം
ജില്ലകളില്‍ എത്തിച്ചത്.

കേരള സമാജത്തിന്റെയും കെ എന്‍ ഇ ട്രസ്റ്റിന്റെയും നേതൃത്വ ത്തില്‍ ഇരുപതു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി യിലേക്ക് സംഭാവന ചെയ്യും.

അരി , മറ്റു ഭക്ഷ്യധാന്യങ്ങള്‍, പുതപ്പുകള്‍ , തുണിത്തരങ്ങള്‍ ,മരുന്നുകള്‍ എന്നിവയാണ് അയച്ചത് .

കേരള സമാജത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ആസൂത്രണം ചെയ്യുന്നതായി സമാജം ജനറല്‍ സെക്രട്ടറി അറിയിച്ചു.