കല സിംഗപ്പൂര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കി

0
കല സിംഗപ്പൂര്‍ പ്രസിഡന്‍റ് ഷാജി ഫിലിപ്പ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു.

തിരുവനന്തപുരം: പ്രളയ ദുരിതശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായവുമായി കേരള ആര്‍ട്സ് ലവേര്‍സ് അസോസിയേഷന്‍ (കല സിംഗപ്പൂര്‍). മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡു അഞ്ച് ലക്ഷം കല സിംഗപ്പൂര്‍ പ്രസിഡന്‍റ് ഷാജി ഫിലിപ്പ് ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് കൈമാറി.

കല സിംഗപ്പൂര്‍, സെങ്-കാന്ഗ് ക്രിക്കറ്റ് ലീഗ് അംഗങ്ങളും ചേര്‍ന്നാണ് തുക സമാഹരിച്ചത്. സാമൂഹ്യ-സേവന രംഗത്ത് സിംഗപ്പൂരില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഈ കൂട്ടായ്മയില്‍ നടത്തിവരുന്നു. കേരളത്തിലെ പ്രളയത്തെതുടര്‍ന്ന് കല സിംഗപ്പൂര്‍ ഓണാഘോഷ പരിപാടികള്‍ റദ്ദാക്കിയിരുന്നു.