പനി ബാധിച്ച് പ്രവാസി മലയാളി മരിച്ചു

0

റിയാദ്: നാട്ടിൽ പോകുന്നതിനുള്ള തയാറെടുപ്പിനിടെ പനിബാധിച്ച് പ്രവാസി മലയാളി മരിച്ചു. ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം ഈസ്റ്റ് കല്ലട കൊടുവിള ശിങ്കാരപ്പള്ളി സ്വദേശി കാഞ്ഞിരംതുണ്ടിൽ പി.ജി. ജോൺസൺ (55) ആണ് മരിച്ചത്.

സൗദിയിലെ പ്രമുഖ കമ്പനിയിൽ 10 വർഷത്തിലേറെയായി ജോലി ചെയ്യുന്ന ഇദ്ദേഹം നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെയാണ് പനി ബാധിച്ച് കിടപ്പിലായത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. തിങ്കളാഴ്ച്ച രാത്രി മരിച്ചു. ഭാര്യ: ദീപ്തി, മകൻ: അക്ഷയ്.