സൗദിയിൽ ട്രെയിലർ കൊക്കയിലേക്കു മറിഞ്ഞു മലയാളി മരിച്ചു

0

അൽബാഹ∙ സൗദിയിൽ ട്രെയിലർ കൊക്കയിലേക്കു മറിഞ്ഞു മലയാളി ഡ്രൈവർ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിതീഷ് (49) ആണു മരിച്ചത്. റിയാദിൽ നിന്ന് 850 കിലോമീറ്റർ അകലെ അൽബാഹ പ്രവിശ്യയിലെ അൽഹാന എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.

റോഡിലെ ഡിവൈഡർ തകർത്ത് ലോറി കൊക്കയിലേക്കു മറിയുകയായിരുന്നു. അൽബാഹയിലെ അൽ വജ്ന കമ്പനിയിലെ ജോലിക്കാരനാണു മരിച്ച നിതീഷ്. മൃതദേഹം നിംറ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.