പ്രവാസി മലയാളി വ്യവസായി കൊവിഡ് ബാധിച്ച് മരിച്ചു

0

അല്‍കോബാറിലെ പ്രമുഖ പ്രവാസി വ്യവസായിയായ കാസര്‍കോട് ബായാര്‍ പാദാവ് സ്വദേശി പരേതനായ മൊയ്തീന്‍ കുട്ടി ഹാജിയുടെ മകന്‍ അബ്ദുറഹ്മാന്‍ ആവള (56) ആണ് മരിച്ചത്. മൂന്നാഴ്ചയായി കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അബ്ദുറഹ്മാന്‍. വ്യാഴാഴ്ച പുലര്‍ച്ചയോടെ ആരോഗ്യ നില വഷളാവുകയും പുലർച്ചെ മരണം സംഭവിക്കുകയുമായിരുന്നു

അല്‍കോബാറില്‍ നിരവധി സ്ഥാപങ്ങളുടെ ഉടമയായ ഇദ്ദേഹം കാസര്‍കോട് ബായാറിലെ സന കോംപ്ലക്സ് ഉടമ കൂടിയാണ്. പ്രവാസ ലോകത്തെ സാമൂഹ്യ രംഗത്ത് ശക്തമായ ഇടപെടല്‍ നടത്തിയിരുന്ന ഇദ്ദേഹം, നാട്ടിലും പ്രവാസ ലോകത്തും വലിയ സൗഹൃദ വലയത്തിനുടമയാണ്.

അല്‍ കോബാറില്‍ കുടുംബവുമൊരുമിച്ചാണ് താമസം. ഭാര്യ: സീനത്ത്. മക്കള്‍: സന, സുഹൈല്‍, അദ്നാന്‍, അഫ്നാന്‍. സഹോദരങ്ങള്‍ ഉബൈദ്, ഇബ്രാഹിം, കാസിം മുഹമ്മദ്.