പ്രവാസി മലയാളി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

0

മസ്‌കറ്റ്: ഒമാനില്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് മലയാളി മരിച്ചു. പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി ഷറഫുദ്ദീന്‍ ( 29 ) ആണ് മരിച്ചത്. ഒമാനിലെ ബുറേമിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വൈകയായിരുന്നു ഷറഫുദ്ദീന്‍.

ഞായറാഴ്ച രാവിലെയാണ് താമസിച്ചിരുന്ന കെട്ടിടത്തിന് മുകളില്‍ നിന്നും വീണു മരിച്ചത്. ഭാര്യയും മകളും നാട്ടിലാണ്. മൃതശരീരം ബുറേമി ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.