ജിദ്ദയിൽ തലയിടിച്ച് വീണ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

0

റിയാദ്: സൗദിയിലെ താമസസ്ഥലത്ത് കുളിമുറിയില്‍ കാലുവഴുതി വീണ് തല അടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ഓമാനൂര്‍ തടപ്പറമ്പ് സ്വദേശി മട്ടില്‍ പറമ്പില്‍ പള്ളിയാളില്‍ അഷ്‌റഫ് (43) ആണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ജിദ്ദയില്‍ മിനി സൂപര്‍മാര്‍ക്കറ്റിലായിരുന്നു ജോലി.

പതിനഞ്ച് ദിവസം മുമ്പാണ് അപകടമുണ്ടായത്. രക്തസമർദ്ദം കൂടിയതിനെ തുടർന്ന് ബാത്ത് റൂമിൽ വീണ ഇദ്ദേഹത്തെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പതിനഞ്ചു ദിവസമായി കോമ അവസ്ഥയിലായിരുന്നു.

മിനി മാർക്കറ്റിൽ ജോലി ചെയ്തിരുന്ന അഷ്‌റഫിന് നിയമ തടസങ്ങൾ കാരണം ഏഴു വർഷമായി നാട്ടിലേക്ക് പോകാനായിരുന്നില്ല. ഭാര്യ: ഹഫ്‌സത്ത്. ചില നിയമ തടസങ്ങള്‍ കാരണം ഏഴു വര്‍ഷമായി അഷ്‌റഫ് നാട്ടില്‍ പോയിട്ടില്ല. മൃതദേഹം ജിദ്ദയില്‍ മറവു ചെയ്യും. നടപടിക്രമങ്ങള്‍ക്ക് ജിദ്ദ കെ.എം.സി.സി രംഗത്തുണ്ട്.