കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

0

ജിദ്ദ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയില്‍ മരിച്ചു. എറണാകുളം കോതമംഗലം നെല്ലിക്കുഴി അറക്കല്‍ വീട്ടില്‍ ബോബന്‍ വര്‍ക്കി(63)യാണ് ജിദ്ദയില്‍ കൊവിഡ് ബാധിച്ചു മരിച്ചത്.

ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു. 24 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ 10 വര്‍ഷമായി ജിദ്ദയില്‍ സഹാറ മെയിന്റനന്‍സ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

അന്നമ്മയാണ് ഭാര്യ. മക്കള്‍: വരുണ്‍ ജയിംസ്, വര്‍ഷ ബോബന്‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് നേതാക്കള്‍ രംഗത്തുണ്ട്.