ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് മരിച്ചു

0

ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി കൊറ്റങ്ങോടന്‍ ശബീറലി(34) ആണ് മരിച്ചത്. ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്ന് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഈസ്റ്റ് ജിദ്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ജിദ്ദ അല്‍ ജാമിഅയില്‍ ഫഖീഹ ഫുഡ് ഷോപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു.പിതാവ്: പരേതനായ അബ്ദു റഹ്മാന്‍, മാതാവ്: ഫാത്തിമ. ഭാര്യ: നിഷാന, മക്കള്‍: ശബാന്‍(6), ഹയ(4 മാസം).