ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

0

മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു. തിരുവല്ല പായിപ്പാട് മുക്കാഞ്ഞിരത്തില്‍ തോമസ് കെ എബ്രഹാമാണ് സലാലയില്‍ മരിച്ചത്. സലാലയിലെ സ്വകാര്യ സ്ഥാപനത്തില്‍ മെക്കാനിക്ക് ആയിരുന്നു ഇദ്ദേഹം.

ഭാര്യ: ആനി, മക്കള്‍: ക്രിസ്റ്റീന, നിസി, ജാബേസ്. കുടുംബം ഒമാനിലുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.